Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അവയവദാനം സാമൂഹ്യ ദൗത്യമായി മാറണം: എം.കെ. രാഘവൻ എം.പി.

13 Aug 2026 11:27 IST

NewsDelivery

Share News :

കോഴിക്കോട്: ത്രിതല പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തി സർക്കാരിന്റെ പങ്കാളിത്തത്തോടെ അവയവദാനം ഒരു സാമൂഹ്യ ദൗത്യമായി മാറ്റാൻ സമൂഹത്തിന്റെ കൂടുതൽ പിന്തുണ ആവശ്യമാണെന്ന് കോഴിക്കോട് എം.പി. എം.കെ. രാഘവൻ പറഞ്ഞു.

കെ. സോട്ടയുടെ ആഭിമുഖ്യത്തിൽ മെയ്ത്ര ഹോസ്പിറ്റലും ബേബി മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച അവയവദാന ബോധവത്കരണ ബൈക്ക് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റാലി കോഴിക്കോട് ബീച്ചിൽ സമാപിച്ചു.

കെ. സോട്ട എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ്. നോബിൾ ഗ്രേഷ്യസ് അധ്യക്ഷത വഹിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സി.ഒ.ഒ പൂർണിമ രാജ, ഡോ. സി. രവീന്ദ്രൻ, ഡോ. സുനിൽ ജോർജ്, ഡോ. ഫാബിത്, ഡോ. ഫവാസ് മുഹമ്മദ്, ഡോ. അജേഷ് നമ്പ്യാർ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News