Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2026 21:08 IST
Share News :
കടുത്തുരുത്തി: ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം.
വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000/-രൂപ വരെയാണ് ധനസഹായം. അപേക്ഷഫോം www.mwdscholarship.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ കരം ഒടുക്കിയ രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, ഭവനനിർമാണത്തിന് 10 വർഷത്തിനിടെ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, കളക്ടറേറ്റ് എന്ന വിലാസത്തിലോ നൽകണം.
(കെ.ഐ.ഒ.പി.ആർ 1428/2026)
Follow us on :
Tags:
More in Related News
Please select your location.