Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2026 11:55 IST
Share News :
കോഴിക്കോട്: ഗുണമേന്മയുള്ളതും താങ്ങാവുന്നതുമായ കാൻസർ ചികിത്സ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രൈം ഓങ്കോകെയർ നെറ്റ്‌വർക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം ഓഗസ്റ്റ് 16ന് രാവിലെ 10.30ന് കോഴിക്കോട് ഹൈസൺ ഹെറിറ്റേജ് ഹോട്ടലിൽ നടക്കും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വി.പി. ഗംഗാധരൻ മുഖ്യാതിഥിയാകും. പിന്നണിഗായകൻ ജി. വേണുഗോപാൽ ആദരണീയ അതിഥിയായി പങ്കെടുക്കും.
കേരളത്തിലെ ആദ്യ സ്വതന്ത്ര ഡേ കെയർ കീമോതെറാപ്പി സെന്റർ എന്ന നിലയിൽ പ്രവർത്തിക്കുന്ന പ്രൈം ഓങ്കോകെയർ, ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാതെ സുരക്ഷിതവും രോഗീസൗഹൃദവുമായ അന്തരീക്ഷത്തിൽ ചികിത്സ ലഭ്യമാക്കുന്ന ‘കീമോ പാർലർ’ മാതൃകയാണ് അവതരിപ്പിക്കുന്നത്.
മെഡിക്കൽ, സർജിക്കൽ ഓങ്കോളജി കൺസൾട്ടേഷൻ, ഡേ കെയർ കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, ടാർഗറ്റഡ് തെറാപ്പി, ഹോർമോണൽ തെറാപ്പി, സപ്പോർട്ടീവ് കെയർ, ഓങ്കോ ന്യൂട്രിഷൻ, സൈക്കോ-ഓങ്കോളജി, രോഗി വിദ്യാഭ്യാസം, തുടർപരിചരണം തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാകും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഒൻപത് ഓങ്കോളജിസ്റ്റുകൾ ഉൾപ്പെടെ പത്ത് ഡയറക്ടർമാരുടെ നേതൃത്വത്തിൽ കോഴിക്കോട് തൊണ്ടയാടിലാണ് സംരംഭം ആരംഭിച്ചത്. ഭാവിയിൽ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ‘കീമോ പാർലർ’ ശൃംഖല വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു.
“സാമ്പത്തിക പരിമിതികൾ കാരണം ഒരു രോഗിക്കും കാൻസർ ചികിത്സ നിഷേധിക്കപ്പെടരുത്. ഗുണമേന്മയുള്ള ചികിത്സ കൂടുതൽ താങ്ങാവുന്നതും രോഗീസൗഹൃദവുമാക്കുകയാണ് ലക്ഷ്യം,” മാനേജിങ് ഡയറക്ടർ ഡോ. ഷൗഫിജ് പി.എം. പറഞ്ഞു. ഡയറക്ടർ ശാഹുൽ ഹമീദ് പി.എം., മാനേജർ ആഷിഖ് എൻ. എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.