Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2026 14:22 IST
Share News :
താമരശ്ശേരി: ഫ്രഷ്‌കട്ട് ഫാക്ടറിയിൽ നിന്ന് മാലിന്യം പുഴയിലേക്ക് ഒഴുക്കിയതായി തെളിവില്ലെന്ന് ഹൈക്കോടതി. ഇതോടെ ഫാക്ടറിക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചു.
ഫാക്ടറി പ്രവർത്തിക്കുന്ന സമയത്ത് വായു മലിനീകരണം ഉണ്ടാകുന്നുണ്ടോ എന്ന് കണ്ടെത്താൻ വീണ്ടും പരിശോധന നടത്താനും കോടതി നിർദേശിച്ചു. കോഴിക്കോട് ജില്ലയിലെ മാലിന്യം സംസ്കരിക്കുന്നതിന് നിലവിൽ മറ്റ് സംവിധാനങ്ങളില്ലെന്ന വാദവും കോടതി പരിഗണിച്ചു.
കോടതിയുടെ അന്തിമ വിധി വരുന്നതുവരെ ഫാക്ടറി അടച്ചിടണമെന്നായിരുന്നു കഴിഞ്ഞ ദിവസം എം.എൽ.എമാരുമായി നടത്തിയ ചർച്ചയിൽ ധാരണയായിരുന്നത്. എന്നാൽ പുതിയ കോടതി ഉത്തരവോടെ ഫാക്ടറി തുറന്ന് പ്രവർത്തിക്കാനുള്ള സാഹചര്യമൊരുങ്ങി.
കേസ് ഓഗസ്റ്റ് 21ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നിർദേശിച്ചു. കേസ് ഓഗസ്റ്റ് 21ന് വീണ്ടും പരിഗണിക്കും.
Follow us on :
Tags:
More in Related News
Please select your location.