Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2026 12:13 IST
Share News :
കോഴിക്കോട് :വൈദ്യുതി ബോർഡിലെ പെൻഷൻകാരുടെ സംഘടനയായ കെ എസ് ഇ ബി പെൻഷനേഴ്‌സ് കൂട്ടായ്‌മയുടെ അഞ്ചാമതു സംസ്‌ഥാന പ്രതിനിധി സമ്മേളനം ആഗസ്‌റ്റ് 18 ചൊവ്വാഴ്‌ച രാവിലെ 10 ന് കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ വൈദ്യുതി മന്ത്രി അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡൻ്റ് എം മുഹമ്മദാലി റാവുത്തർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോഴിക്കോട് സൗത്ത് എം എൽ എ അഡ്വ :ഫൈസൽ ബാബു, കോഴിക്കോട് മേയർ ഒ സദാശിവൻ, മുൻ ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. കെ എസ് ഇ ബി ലിമിറ്റഡ് സി എം ഡി, എം ജി രാജമാണിക്യം മുഖ്യപ്രഭാഷണവും വിതരണവിഭാഗത്തിൻ്റെയും മനുഷ്യവിഭവ ശേഷിയുടെയും ചുമതലയുള്ള ഡയറക്ടർ,കെ ആർ രാജീവ് . സംഘടനയുടെ പുതിയ സോഫ്റ്റ്വെയർ പ്രകാശനവും നിർവ്വഹിക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം വൈദ്യുതി മേഖല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ചചെയ്ത് നിർദ്ദേശങ്ങളും പ്രമേയങ്ങളും സർക്കാരിനും കെ എസ് ഇ ബി മാനേജ്‌മെന്റ്റിനും സമർപ്പിക്കും. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച സംഘടനയുടെയും വിവിധ ഉപസമിതികളുടെയും റിപ്പോർട്ടുകളും ഓഡിറ്റ് ചെയ് വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കുന്ന സമ്മേളനം അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുക്കും, വൈകിട്ട് സംഘടനയുടെ കലാസാംസ്‌കാരിക വേദിയായ 'സർഗ്ഗവേദി' യുടെ കലാസന്ധ്യയും ഉണ്ടായിരിക്കും.
കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ എ. കെ. അബ്ബാസ് ( ചെയർമാൻ) കെ വിജയൻ ( ജനറൽ കൺവീനർ) പി ഐ അജയൻ (പ്രോഗ്രാം കൺവീനർ) സി അരവിന്ദാക്ഷൻ ( സംസ്‌ഥാന സെക്രട്ടറി) കെ.സുരേഷ് ബാബു (കോഴിക്കോട് ജില്ലാ സെക്രട്ടറി) കെ.പി.ലീന (കോഴിക്കോട് എ. ആർ. യു. പ്രസിഡൻ്റ്) എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.