Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2026 21:01 IST
Share News :
കടുത്തുരുത്തി: കോട്ടയം ജില്ലാ ഗവൺമെൻറ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ, ജില്ലയിലെ വിവിധ കോടതികളിൽ അഡീഷണൽ ഗവൺമെൻറ് പ്ലീഡർ ആൻഡ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനങ്ങൾക്ക് അഭിഭാഷകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ജില്ലാ കളക്ടറുടെ കാര്യാലയം (സ്യൂട്ട് സെക്ഷൻ), സിവിൽ സ്റ്റേഷൻ, കോട്ടയം എന്ന വിലാസത്തിൽ ഓഗസ്റ്റ് 21ന് അകം ലഭ്യമാക്കണം.
വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയിൽ ഫോട്ടോ പതിക്കണം. യോഗ്യത, ജനനതീയതി, പ്രവൃത്തിപരിചയം, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, എന്റോൾമെന്റ് നമ്പർ, തിയതി എന്നിവ വ്യക്തമാക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കൈകാര്യം ചെയ്ത ഗൗരവമുള്ള മൂന്നു ക്രിമിനൽ കേസുകളുടെയും മൂന്നു സെക്ഷൻസ് കേസുകളുടെയും വിധിന്യായങ്ങളുടെ പകർപ്പുകളും അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കണം.
Follow us on :
Tags:
More in Related News
Please select your location.