Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറത്ത് 2.1 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ലാൽ അറസ്റ്റിലായി.

01 May 2024 13:51 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറത്ത് 2.1 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ലാൽ അറസ്റ്റിലായി. മലപ്പുറം റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ വിപിൻദാസും സംഘവും ഐക്കരപ്പടി ഭാഗത്ത് നടത്തിയ പട്രോളിംഗിനിടയിലാണ് ഇയാളെ പിടികൂടിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ ഒ. അബ്ദുൽ നാസർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം. പ്രിയേഷ്, കൃഷ്ണൻ മരുതാടൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ. പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Follow us on :

Tags:

More in Related News