Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'കോ -എയർ' വിമാന സർവീസ് പദ്ധതിയിൽ വയനാടിനെ ഉൾപ്പെടുത്തണം ; എം ഡി സി അംഗങ്ങൾ ഓഹരി എടുക്കാൻ സന്നദ്ധത അറിയിച്ചു.

28 Jul 2026 19:12 IST

Jithu Vijay

Share News :

കോഴിക്കോട് : കേരളത്തിലെ സമസ്ത മേഖലകൾക്കും പ്രത്യേകിച്ച് ടൂറിസത്തിന്നും ഏറെ ഗുണകരമായ കോ -എയർ പദ്ധതി എത്രയും വേഗം പ്രാവർത്തികമാക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കാൻ എടുത്ത അനുകൂല നിലപാടിൽ സംസ്ഥാന സർക്കാരിനെയും നേതൃത്വം നൽകുന്ന സി എൻ വിജയകൃഷ്ണനെയും മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഭാരവാഹികളുടെ യോഗം അഭിനന്ദിച്ചു.


 കൗൺസിലിന്റെ അഭ്യർത്ഥന പ്രകാരം പൊതുജനങ്ങളിൽ നിന്നും 45% ഓഹരികൾ സമാഹരിക്കാനുള്ള തീരുമാനം പദ്ധതി വേഗത്തിൽ പ്രവർത്തികമാകാൻ ഉപകരിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു. നേരത്തെ മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രതിനിധി സംഘം യുഎഇ സന്ദർശിച്ചപ്പോൾ, അനുമതി നൽകിയാൽ വിമാനങ്ങൾ വാടകയ്ക്ക് വിട്ടു നൽകാൻ സന്നദ്ധ അറിയിച്ച വിമാന കമ്പനികളുടെ വിവരവും ഓഹരിയെടുക്കാൻ തയ്യാറുള്ള അംഗങ്ങളുടെ പട്ടികയും കൗൺസിൽ ഭാരവാഹികൾ സി. എ ൻ വിജയകൃഷ്ണനെ സന്ദർശിച്ച് കൈമാറി.


കോ- എയർ സർവീസിന് വൻ സ്വീകാര്യതയാണ് പ്രവാസികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് ലഭിക്കുന്നത് എന്ന് അവർ കൂടിക്കാഴ്ചയിൽ അറിയിച്ചു .മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയർ സി. ഇ.ചാക്കുണ്ണി, യു എ ഇ കൺവീനർ സിഎ ബ്യൂട്ടി പ്രസാദ്, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, സംഗീത ജോബ് കൊള്ളന്നൂർ, ഖജാൻജി എം.വി കുഞ്ഞാമു എന്നിവരാണ് എമിറേറ്റ്സ്,ഫ്ലൈ ദുബായ് തുടങ്ങിയ വിമാന കമ്പനികളുടെ ഉന്നതരുമായി നേരത്തെ ചർച്ച നടത്തിയത്.


Follow us on :

More in Related News