Tue Dec 12, 2023 10:56 PM 1ST

Location  

Sign In

Elathur- പ്രചാരണത്തിൽ മുന്നേറി വിദ്യാ ബാലകൃഷ്ണൻ

25 Mar 2026 05:11 IST

NewsDelivery

Share News :

നന്മണ്ട- എലത്തൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വിദ്യാ ബാലകൃഷ്ണൻ പ്രചാരണത്തിൽ ഏറെ മുന്നിലെന്ന് യുഡിഎഫ് പ്രവർത്തകർ അവകാശപ്പെടുന്നു. കഴിഞ്ഞ ദിവസം നന്മണ്ടയിലെ വിവിധ ഭാഗങ്ങളിൽ വിദ്യ പ്രചാരണത്തിനെത്തി. ജനങ്ങളുടെ പ്രതികരണം ഏറെ പ്രതീക്ഷ നൽകുന്നതായി അവർ പറഞ്ഞു. സരസ്വതി വിദ്യാ മന്ദിറിലും പാർത്ഥസാരഥി ക്ഷേത്രത്തിലുമെത്തിയ അവർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള അന്നദാനത്തിലും പങ്കെടുത്തു. മണ്ഡലത്തിൽ ടൂറിസം അടക്കമുള്ള വിഷയങ്ങളിൽ വികസന സാധ്യതകൾ ഏറെയുണ്ടെന്ന് അവർ പറയുന്നു. പല റോഡുകളും ജീർണാവസ്ഥയിലാണ്. മന്ത്രി എന്ന നിലയിൽ ഒന്നും ചെയ്യാൻ എൽഡിഎഫ് സ്ഥാനാർത്ഥി എകെ ശശീന്ദ്രനു കഴിഞ്ഞില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Follow us on :