Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jun 2026 14:35 IST
Share News :
മേപ്പയ്യൂർ: വീരേന്ദ്രകുമാർ ഒരേസമയം പരിസ്ഥിതി പോരാളിയും എഴുത്തുകാരനും , ഉജ്വല വാഗ്മിയുമായ വ്യത്യസ്തനായ രാഷ്ട്രീയക്കാരനായിരുന്നുവെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ അഭിപ്രായപ്പെട്ടു.ആർ.ജെ ഡി മേപ്പയ്യൂർ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന എം.പി വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുടിവെള്ളക്ഷാമം , വായു മലിനീകരണം ഇന്ന് നാം നേരിടുന്ന വിഷയങ്ങളെ കുറിച്ചും കാലാവസ്ഥ വൃതിയാനത്തെക്കുറിച്ചും പതിറ്റാണ്ട്കൾക്ക് മുമ്പ് ദീർഘവീക്ഷണത്തോടെ അദ്ദേഹം പറയുകയും എഴുതുകയും ചെയ്തിരുന്നെന്നും ലോഹ്യ പറഞ്ഞു.
നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷത വഹിച്ചു
ജില്ലാ വൈസ് പ്രസിഡണ്ട് ഭാസ്ക്കരൻ കൊഴു കല്ലൂർ, സുനിൽ ഓടയിൽ , ജസ്‌ല കൊമ്മിലേരി, വി.പി മോഹനൻ, സുരേഷ് ഓടയിൽ , പി. ബാലൻ, വി.പി ഡാനിഷ് , കെ. എം ബാലൻ, എം.എം മാധവൻ , വി.പി ഷാജി . ബാബു മമ്മിളി, രാജു കീഴ്പ്പോട്ട് എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.