Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി.

01 Jun 2026 21:56 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്ത് സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി. നവാഗതരെ മധുരം നൽകിയും വർണ്ണ കിരീടങ്ങളണിയിച്ചും പഠനോപകരണങ്ങൾ നൽകിയുമാണ് സ്കൂളുകളിലേക്ക് വരവേറ്റത്.

ബ്രഹ്മമംഗലം ഗവൺമെൻ്റ് യുപി സ്കൂളിൽ നടന്ന ചെമ്പ് പഞ്ചായത്ത്തല 

പ്രവേശനോത്സവത്തിൻ്റെ

ഉദ്ഘാടനം ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ.സണ്ണി നിർവ്വഹിച്ചു.

5-ാം വാർഡ് മെമ്പർ മനുമോൾ സുമേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എസ്.പുഷ്‌പമണി, സുകന്യ സുകുമാരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.ജയപ്രകാശ്,

റെജിമേച്ചേരി, ആശാബാബു,

മോനുഹരിദാസ്, സാരസാക്ഷി ശശീന്ദ്രൻ, തുടങ്ങിയവർ പ്രസംഗിച്ചു.

വെള്ളൂർ പഞ്ചായത്ത് തല പ്രവേശനോത്സവം കരിപ്പാടം കാരുണ്യ മാതാ എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് സാജിദ യൂസുഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ:മാത്യു കുഴുപ്പള്ളിൽ അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ്  സിസ്റ്റർ സുദീപ SJC, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാൻ്റി സനൽ, വാർഡ് മെമ്പർ റ്റി. രാഹുൽ റ്റി, പി ടി എ പ്രസിഡൻ്റ് കെ. എൻ ജിജിത്, എം പി ടി എ പ്രസിഡൻ്റ് വിഷ്‌ണു പ്രീയ, സ്റ്റാഫ് സെക്രട്ടറി കെ. എം ഷെമീർ തുടങ്ങിയവർ പ്രസംഗിച്ചു.

മറവൻതുരുത്ത് പഞ്ചായത്ത്‌തല പ്രവേശനോത്സവം മറവൻതുരുത്ത് ഗവ: യുപി സ്കൂ‌ളിൽ പഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയനും ആദ്യം അഡ്‌മിഷനെടുത്ത വിദ്യാർഥി നെയ്ഹ നവാസും ചേർന്ന് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡൻ്റ് പി.സി തങ്കരാജ് അധ്യക്ഷത വഹിച്ചു. വി.കെ മുരളീധരൻ ഇന്ദുധരം സ്കൂ‌ൾബാഗുകളുടെ വിതരണം നിർവഹിച്ചു. സകൂൾ ഹെഡ്‌മാസ്റ്റർ സി.പി പ്രമോദ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി. ഹരികുട്ടൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എസ് വേണുഗോപാൽ, സീമ ബിനു, ബിന്ദു പ്രദീപ്, വനജ അനിൽകുമാർ, പി.കെ മല്ലിക, പി.പി പത്മനന്ദനൻ പി.ടി.എ പ്രസിഡന്റ് അഡ്വ. പി.ആർ പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു. 


ബ്രഹ്മമംഗലം എച്ച് എസ് എസ് & വിഎച്ച്എസ് സ്ക്കൂളിൽ നടന്ന പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ സണ്ണി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു .

സ്ക്കൂൾ മാനേജർ ടി. ആർ സുഗതൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവ കരസ്ഥമാക്കിയ 6-ാം ക്ലാസ് വിദ്യാർഥി ഇഷാൻ മേച്ചേരിയേയും, USS , NMMS ,SSLC, +2 A+ ജേതാക്കളായ കുട്ടികളേയും അനുമോദിച്ചു. പഠനോപകരണ വിതരണവും, കുട്ടികൾക്കുള്ള സൈക്കിൾ വിതരണവും നടത്തി.

Follow us on :

More in Related News