Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2026 20:41 IST
Share News :
കോട്ടയം: കോട്ടയം ജില്ലയിൽ യുഡിഎഫിന്റെ റെക്കോർഡ് വിജയം. ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. വർഷങ്ങൾക്ക് ശേഷമാണ് ഒരു മുന്നണി ജില്ലയിലെ മുഴുവൻ സീറ്റുകളും പിടിച്ചെടുക്കുന്നത്. കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഏറ്റുമാനൂർ, വൈക്കം എന്നീ ഒൻപത് മണ്ഡലങ്ങളിലാണ് യുഡിഎഫ് വിജയക്കൊടി പാറിച്ചത്.
എൽഡിഎഫ് കോട്ടയായ വൈക്കത്ത് വിജയം നേടിയത് യുഡിഎഫിന് പ്രതീക്ഷ നൽകുന്ന ഒന്നായിരുന്നു. പുതുപ്പള്ളിയിൽ റിക്കാർഡ് ഭൂരിപക്ഷം നേടിയാണ് ചാണ്ടി ഉമ്മൻ വിജയിച്ച് മണ്ഡലം നിലനിർത്തിയത്. കടുത്തുരുത്തിയിൽ കേരള കോൺഗ്രസ് ഗ്രൂപ്പുകളുടെ നേരിട്ടുള്ള പോരാട്ടത്തിലും വിജയം യുഡിഎഫിനൊപ്പമായി. ഇവിടെ മോൻസ് ജോസഫ് വീണ്ടും വിജയിച്ചു. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ വിജയം ആവർത്തിച്ചു. പാലായിൽ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണിയെ പിന്തള്ളിയാണ് സ്വതന്ത്രനായി മത്സരിച്ച മാണി സി കാപ്പാൻ വീണ്ടും ജയിച്ചത്. മിക്ക മണ്ഡലങ്ങളിലും അപ്രതീക്ഷിത അട്ടിമറിയാണ് യുഡിഎഫ് നടന്നത്.
1980-കൾക്ക് ശേഷം ആദ്യമായാണ് ഇത്തരമൊരു സമ്പൂർണ വിജയം യുഡിഎഫ് സ്വന്തമാക്കുന്നത്. 1991-ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ജില്ലയിൽ വലിയ മുന്നേറ്റം നടത്തിയിരുന്നു. അന്ന് പത്ത് മണ്ഡലങ്ങളുണ്ടായിരുന്ന കോട്ടയത്ത് എട്ട് സീറ്റുകളിലും യുഡിഎഫ് വിജയിച്ചു. 2026ൽ ഒൻപത് സീറ്റുകളും നേടി ആ റെക്കോർഡും യുഡിഎഫ് തിരുത്തിക്കുറിച്ചു.
കഴിഞ്ഞ 2021-ലെ തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് എത്തിയതോടെ ജില്ലയിൽ യുഡിഎഫിന് വലിയ വിള്ളലുകൾ സംഭവിച്ചിരുന്നു. അന്ന് കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഏറ്റുമാനൂർ, വൈക്കം, ചങ്ങനാശേരി സീറ്റുകൾ എൽഡിഎഫിനൊപ്പമായിരുന്നു. എന്നാൽ ഈ കരുത്തിനെയാണ് ഇത്തവണ യുഡിഎഫ് നിഷ്പ്രഭമാക്കിയത്.
ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ വിജയികളും സ്ഥാനാർഥികളുടെ വോട്ടു വിവരങ്ങളും
പാലാ- വിജയി: മാണി സി. കാപ്പൻ (സ്വതന്ത്രൻ) - 50,799 (ഭൂരിപക്ഷം: 2,991)
ജോസ് കെ. മാണി (കേരളാ കോൺഗ്രസ് (എം)) - 47,808
ഷോൺ ജോർജ് (ഭാരതീയ ജനതാ പാർട്ടി) - 35,304
അഡ്വ. റോണി നെടുമ്പള്ളിൽ (ആം ആദ്മി പാർട്ടി) - 506
സി. ജി. ബാബു (സ്വതന്ത്രൻ) - 325
സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ) - 272
സന്തോഷ് നടൂപ്പറമ്പിൽ (ബഹുജൻ സമാജ് പാർട്ടി) - 254
നോട്ട- 583
കടുത്തുരുത്തി - വിജയി: മോൻസ് ജോസഫ് (കേരള കോൺഗ്രസ്) 70,353 (ഭൂരിപക്ഷം: 31,300)
നിർമല ജിമ്മി (കേരളാ കോൺഗ്രസ് (എം)- 39,053
സുരേഷ് ഇട്ടിക്കുന്നേൽ (ഭാരത് ധർമ്മ ജനസേന) - 12,228
ജിജിത് കെ. ജോയ് (ബഹുജൻ സമാജ് പാർട്ടി) -1,324
ഡൊമിനിക് സൈമൺ (ആം ആദ്മി പാർട്ടി)- 628
ഇന്ദു (സ്വതന്ത്ര) -134
എം.എം. സ്‌കറിയ (സ്വതന്ത്രൻ)- 134
നോട്ട- 898
വൈക്കം - വിജയി: കെ. ബിനിമോൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- 52,944 (ഭൂരിപക്ഷം: 1,360 )
പി. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ)- 51,584
കെ. അജിത് (ഭാരതീയ ജനതാ പാർട്ടി)- 20,297
സുമം പി. എസ്. (ബഹുജൻ സമാജ് പാർട്ടി)- 280
അഡ്വ. പി. ഐ. ജയകുമാർ (സ്വതന്ത്രൻ)- 158
പ്രദീപ് (സൺ ഓഫ് കുട്ടപ്പൻ) (സ്വതന്ത്രൻ) - 123
ടി. എം. ബോസ് (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) - 115
നോട്ട-737
ഏറ്റുമാനൂർ - വിജയി: നാട്ടകം സുരേഷ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) -64,077 (ഭൂരിപക്ഷം: 19,752)
വി.എൻ. വാസവൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)- 44,325
ആതിര ഡി നായർ (ട്വന്റി 20 പാർട്ടി)- 12,975
ബിനോയ് ജോസഫ് കുളത്തുങ്കൽ (ബഹുജൻ സമാജ് പാർട്ടി) - 455
അഷ്‌ന തമ്പി (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)- 277
രാജ്മോഹൻ വെട്ടിക്കുളങ്ങര ഉണ്ണി (സ്വതന്ത്രൻ) 205
നോട്ട-598
കോട്ടയം - വിജയി: തിരുവഞ്ചൂർ രാധാകൃഷ്ണൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) - 68,893 (ഭൂരിപക്ഷം: 35,986)
അഡ്വ. കെ. അനിൽകുമാർ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്))- 32,907
പി. അനിൽകുമാർ (ഭാരത് ധർമ്മ ജനസേന)- 9,726
ഡോ. സെലിൻ ഫിലിപ്പ് (ആം ആദ്മി പാർട്ടി)- 1,202
റലേഷ് ചന്ദ്രൻ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) -171
ഷൈജു കുര്യൻ (സ്വതന്ത്രൻ)- 137
നോട്ട- 711
പുതുപ്പള്ളി - വിജയി: അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) 84,031 ( ഭൂരിപക്ഷം: 52,907)
കെ. എം. രാധാകൃഷ്ണൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) -31,124
രവീന്ദ്രനാഥ് വാകത്താനം (ഭാരതീയ ജനതാ പാർട്ടി) -11,544
പോൾ പി. ചാക്കോ (ഷാജി കടയിൽ-ബഹുജൻ സമാജ് പാർട്ടി) -663
സാബു മൈലക്കാടൻ (ജനം രാഷ്ട്രീയ പാർട്ടി) - 122
റിജോമോൻ മാത്യു (സ്വതന്ത്രൻ) 83
നോട്ട-613
ചങ്ങനാശ്ശേരി - വിനു ജോബ് കുഴിമണ്ണിൽ (കേരളാ കോൺഗ്രസ്) 55,991 (ഭൂരിപക്ഷം: 8,368)
അഡ്വ. ജോബ് മൈക്കിൾ (കേരളാ കോൺഗ്രസ് (എം))- 47,623
ബി. രാധാകൃഷ്ണ മേനോൻ (ഭാരതീയ ജനതാ പാർട്ടി) -14,803
ഉഷ ജോൺസൺ (ബഹുജൻ സമാജ് പാർട്ടി)- 883
അൽതാഫ് ഹസ്സൻ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) -564
അരവിന്ദ് വി (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) -331
പ്രൊഫ. ഡോ. സാജു കണ്ണന്തറ (ആം ആദ്മി പാർട്ടി)- 256
ഡോ. കൽക്കി പി (സ്വതന്ത്ര)-67
ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.-57
ജോസ് ജോസഫ്(ജനം രാഷ്ട്രീയ പാർട്ടി)-43
നോട്ട- 532
കാഞ്ഞിരപ്പള്ളി - വിജയി: റോണി കെ. ബേബി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) - 56,646 (ഭൂരിപക്ഷം: 5,772)
ഡോ. എൻ. ജയരാജ് (കേരളാ കോൺഗ്രസ് (എം) - 50,874
അഡ്വ. ജോർജ് കുര്യൻ (ഭാരതീയ ജനതാ പാർട്ടി)- 26,984
തമ്പി കാവുംപാടം (ബഹുജൻ സമാജ് പാർട്ടി)- 696
നോട്ട- 788
പൂഞ്ഞാർ -വിജയി: അഡ്വ. സെബാസ്റ്റ്യൻ എം. ജെ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) - 56,900 (ഭൂരിപക്ഷം: 6,693)
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ (കേരളാ കോൺഗ്രസ് (എം)- 50,207
പി.സി. ജോർജ് (ഭാരതീയ ജനതാ പാർട്ടി)- 36,172
ഷൈനി എ.സി. (ബഹുജൻ സമാജ് പാർട്ടി)- 603
അഭിരാം ബാബു (സ്വതന്ത്രൻ)- 205
മായമോൾ കെ. പി. (സ്വതന്ത്ര)- 136
സന്തോഷ് ജോസഫ് (സ്വതന്ത്രൻ)- 73
നോട്ട- 498.
Follow us on :
Tags:
More in Related News
Please select your location.