Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2024 15:56 IST
Share News :
ചാലക്കുടി:
ആറ് പതിറ്റാണ്ടിലധികം മാധ്യമ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന പി.എൻ കൃഷ്ണൻ നായർക്ക് ആദരാജ്ഞലി കളർപ്പിക്കാനെത്തിയത് ആയിരങ്ങൾ. തൃശൂരിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന എക്സ്പ്രസ് പത്രത്തിലൂടെയായാണ് കൃഷ്ണൻ നായരുടെ മാധ്യമപ്രവർത്തനം ആരംഭിക്കുന്നത്.പിന്നീട് നവജീവൻ, തൊഴിലാളി, കേരളധ്വനി, കേരളഭൂഷ ണം, ദേശബന്ധു, ദീപിക, ദിനപ്രഭ, കേരളപ്രകാശം, ചന്ദ്രിക, മാതൃഭൂമി എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. 1950കളിലാണു മലയാള മനോരമ ലേഖകനായി എത്തുന്നത്.
രാവിലെ ചാലക്കുടി സഗരസഭയിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ,നഗരസഭാ ഉപാദ്ധ്യക്ഷ ആലീസ് ഷിബു അടക്കമുള്ള നിരവധി പേർ ആദരാജ്ഞലികളർപ്പിക്കാനെത്തി. തുടർന്ന് സ്വവസതിയിലെത്തിച്ച ഭൗതികശരീരത്തിൽ സമൂഹത്തിന്റെ നാനാ തുറയിലുള്ളവരാണ് അന്ത്യാജ്ഞലികളർപ്പിക്കാനെത്തിയത്. ചാലക്കുടി പ്രസ് ഫോറത്തിന് വേണ്ടി പ്രസിഡന്റ് ഭരിത പ്രതാപ് പുഷ്പചക്രമർപ്പിച്ചു. ലാലുമോൻ ചാലക്കുടി, പികെ ബാബു, എൻ.ആർ സരിത, ആ ഷിൻ പോൾ, ഷാലി മുരിങ്ങൂർ,രമേഷ് കുഴിക്കാട്ടിൽ, മധു ചിറയ്ക്കൽ, വിൽസൻ മേച്ചേരി, എം.എസ്.സദാനന്ദൻ, വിബിൻ സാമ്പാളൂർ, ജിനു മേച്ചേരി,എന്നിവർ ആദരാജ്ഞലികളർപ്പച്ചു.
Follow us on :
Tags:
More in Related News
Please select your location.