Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jul 2026 13:05 IST
Share News :
കോഴിക്കോട്: ചെറുവണ്ണൂർ ടർഫ് ഗ്രൗണ്ടിൽ നടന്ന ഏലിസ്റ്റോ ടെഫാ ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ ആവേശകരമായി സമാപിച്ചു. മാസ്റ്റേഴ്സ് വിഭാഗത്തിൽ അൽമാസും യങ്സ്റ്റേഴ്സ് വിഭാഗത്തിൽ ടർഫ് മാസ്റ്റേഴ്സും ജേതാക്കളായി.
മാസ്റ്റേഴ്സ് വിഭാഗം ഫൈനലിൽ മിയോറ ഗോൾഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 6-5ന് പരാജയപ്പെടുത്തിയാണ് അൽമാസ് കിരീടം നേടിയത്. യങ്സ്റ്റേഴ്സ് വിഭാഗത്തിൽ ഡയമണ്ട് എഫ്‌സിയെ 3-1ന് തോൽപ്പിച്ചാണ് ടർഫ് മാസ്റ്റേഴ്സ് ചാമ്പ്യന്മാരായത്.
മാസ്റ്റേഴ്സ് വിഭാഗത്തിൽ അൽമാസിന്റെ ഫാരിസും യങ്സ്റ്റേഴ്സ് വിഭാഗത്തിൽ ടർഫ് മാസ്റ്റേഴ്സിന്റെ നബീലും മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടി.
ഗോൾഡൻ ബോൾ പുരസ്കാരം മാസ്റ്റേഴ്സ് വിഭാഗത്തിൽ അൽമാസിന്റെ ആമിറിനും യങ്സ്റ്റേഴ്സ് വിഭാഗത്തിൽ ടർഫ് മാസ്റ്റേഴ്സിന്റെ ഇഫ്രാനും ലഭിച്ചു. ഗോൾഡൻ ഗ്ലൗ പുരസ്കാരം യങ്സ്റ്റേഴ്സ് വിഭാഗത്തിൽ നബീലും മാസ്റ്റേഴ്സ് വിഭാഗത്തിൽ അൽമാസിന്റെ ഹാറൂണും സ്വന്തമാക്കി.
സമാപനച്ചടങ്ങിൽ ടെഫാ ചെയർമാൻ ആദം ഒജി അധ്യക്ഷത വഹിച്ചു. ഏലിസ്റ്റോ സോളാർ എംഡി സഹദ് ബംഗ്ലാ, കാലിക്കറ്റ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സാജേഷ് കുമാർ, മുൻ കേരള ഫുട്ബോൾ താരം കെ.വി. റിയാസ്, ഏലിസ്റ്റോ പാർട്ണർ വസീം, കെ. ഷാഹിർ അലി, അനൂപ് എന്നിവർ വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
ടെഫാ സെക്രട്ടറി പി.വി. യൂനുസ്, ട്രഷറർ ഹാഷിം കടയ്ക്കലകം, കെ.എം. അക്താബ്, പി.എം. താജുദ്ദീൻ, സാലിഹ് ബറാമി, ഷെഫീഖ് അറക്കൽ, മജ്സൂ അലി, സഫർ എസ്.വി. എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.