Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുമരകം ബോട്ട് ദുരന്തത്തിന്റെ 24-ാം സ്മരണ ദിനം ഇന്ന്

27 Jul 2026 13:17 IST

CN Remya

Share News :

കോട്ടയം: കോട്ടയം കുമരകം ബോട്ട് ദുരന്തത്തിന്റെ 24-ാം സ്മരണ ദിനം 27ന്. 29 പേർ മുങ്ങിമരിച്ച വേമ്പനാട്ട് കായലിൽ നടന്ന നടുക്കുന്ന ഓർമ്മയുടെ 24-ാം സ്മരണ ദിനമാണ് ഇന്ന്. 2002 ജൂലൈ 27ന് ആണ് വേമ്പനാട്ട് കായലിന്റെ ആഴങ്ങളിൽ അനേകം കുടുംബങ്ങളുടെ സ്വപ്നങ്ങൾ ഹോമിക്കപ്പെട്ട നടുക്കുന്ന ദുരന്തമുണ്ടായത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ29 യാത്രാബോട്ട് മുങ്ങി പിഎസ്‌സി പരീക്ഷ എഴുതാൻ പോയ ഉദ്യോഗാർത്ഥികളും തൊഴിലാളികളും ഒരു കുഞ്ഞും ഉൾപ്പെടെ 29 പേരുടെ ജീവനാണ് പൊലിഞ്ഞത്. ​മുഹമ്മയിൽ നിന്ന് കുമരകത്തേക്ക് വരികയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അനുവദനീയമായതിലും കൂടുതൽ ആളുകളെ കയറ്റിയതും ബോട്ടിന്റെ ജീർണ്ണാവസ്ഥയുമാണ് പെട്ടെന്നുള്ള അപകടത്തിന് കാരണമായതെന്നായിരുന്നു കണ്ടെത്താൽ. കായലിൽ വെച്ച് ബോട്ടിന്റെ അടിത്തട്ട് തുളഞ്ഞ് വെള്ളം കയറിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുകയായിരുന്നു.

​അപകടം നടന്നയുടൻ പ്രദേശവാസികളും നാട്ടുകാരായ മത്സ്യത്തൊഴിലാളികളും ചേർന്നാണ് പ്രാഥമിക രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നീട് പോലീസും ഫയർഫോഴ്‌സും നാവികസേനയുടെ മുങ്ങൽ വിദഗ്ധരും എത്തി തിരച്ചിൽ ശക്തമാക്കി.

Follow us on :

More in Related News