Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jul 2026 08:50 IST
Share News :
പട്ടിമറ്റം: (എറണാകുളം) പ്രാദേശിക കോൺഗ്രസ് നേതാവിന്റെ പീഡനത്തിൽ മനംനൊന്ത് പ്രി സ്‌കൂൾ അധ്യാപിക ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് പരാതിയിൽ കുന്നത്തുനാട് പൊലീസ് കേസെടുത്തു. കോൺഗ്രസ് പട്ടിമറ്റം മണ്ഡലം പ്രസിഡന്റ് ഹനീഫ കുഴിപ്പിള്ളി(48)ക്കെതിരെയാണ് കേസെടുത്തത്. പാലക്കാട് മങ്കാട് ആനക്കല്ല് സ്വദേശിനിയാണ് പരാതിക്കാരി
പട്ടിമറ്റത്തെ സ്വകാര്യ സ്‌കൂൾ മാനേജറായ ഹനീഫ 2024 ഓഗസ്റ്റ് 14ന് സ്‌കൂൾ വൃത്തിയാക്കുന്നതിനിടെ അധ്യാപികയോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മറ്റൊരുദിവസം കാറിൽ സഞ്ചരിക്കുമ്പോഴൾ മുൻസീറ്റിലിരുന്ന തന്റെ തോളിൽ ദുരുദ്ദേശ്യത്തോടെ കൈവെച്ച് സംസാരിച്ചെന്നും പറയുന്നു.
ഇത് ചോദ്യം ചെയ്തതോടെ സ്‌കൂളിൽനിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയത്രെ. നാലുമാസംമുമ്പ് സ്‌കൂൾ മാനേജ്‌മെന്റുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് യുവതി രാജിവച്ചിരുന്നു. രണ്ടാഴ്ചമുമ്പ് യുവതി പുതിയ പ്രി സ്‌കൂൾ തുടങ്ങി. ഇതോടെ സ്‌കൂളിലെ ആയയുമായി ചേർന്ന് ഇയാൾ ഇവർക്കെതിരെ അപവാദപ്രചാരണം നടത്തിയെന്നും പറയുന്നു. ഇതിൽ മനംനൊന്താണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് യുവതിയുടെ മൊഴിയിൽ പറയുന്നത്.
കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇവരുടെ മൊഴി മുൻസിഫ് മജിസ്ട്രേട്ട് രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ നില ഗുരുതരമല്ല. പ്രതികൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതടക്കം ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പൊലീസ്അന്വേഷണം ആരംഭിച്ചു.
FIR: Section 74 BNS (Bharatiya Nyaya Sanhita)
ഡിസ്‌ക്ലെയിം (Disclaimer): ഈ വാർത്ത പൂർണ്ണമായും ലഭ്യമായ വിവരങ്ങളുടെയും പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെയും അടിസ്ഥാനത്തിലുള്ള പ്രാഥമിക വിവരങ്ങൾ മാത്രമാണ്. പരാതിയിൽ അന്വേഷണം നടന്നു വരികയാണ്. കുറ്റം തെളിയുന്നത് വരെ ആരോപണവിധേയർ നിരപരാധികളാണ്. നിയമപരമായ നിയന്ത്രണങ്ങൾ ഉള്ളതിനാൽ പരാതിക്കാരിയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവനത്തിനായി മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക. സംസ്ഥാന ദിശ ഹെൽപ്പ് ലൈൻ: 1056 / 0471-2552056.
Follow us on :
Tags:
Please select your location.