Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുസ്ലിം ലീഗ് നേതാവും മുൻ എം എൽ എയുമായ ടി.പി.എം സാഹിർ അന്തരിച്ചു

25 Jul 2026 09:29 IST

NewsDelivery

Share News :

കോഴിക്കോട് : കോഴിക്കോട് സൗത്ത് മുൻ എം എൽ എയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ടി പി എം സാഹീർ (83) അന്തരിച്ചു.

ഭാര്യ: മുൻ മന്ത്രി അഹമ്മദ് കുരിക്കൾ, ഇസ്ഹാഖ് കുരിക്കൾ എന്നിവരുടെ സഹോദരി ഫാത്തിമ ഷെറഫ .

മക്കൾ : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ എഞ്ചിനീയർ ടി പി എം ഹാഷീറലി, ഡോ. ഇജാസ് (ലണ്ടൻ), സജൽ മുഹമ്മദ് (അൽഫ അലൂമിനിയം), ടി.പി.എം ജിഷാൻ (കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ, മുഖദാർ ) , റിഷ .

മരുമക്കൾ: ഡോ. ഫാത്തിമ ജെഷീന ( ഫാറൂഖ് കോളെജ് ), നിഷ ഇജാസ് , റോഷി സജൽ, റഷി ജിഷാൻ.

മുസ്‌ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷനും, ജനറൽ സെക്രട്ടറിയുമായിരുന്നു.

കോഴിക്കോട്ടെ സാമൂഹ്യ , സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ടി പി എം സാഹീർ 2001-ൽ എളമരം കരീമിനെ പരാജയപ്പെടുത്തിയാണ് അന്നത്തെ കോഴിക്കോട് രണ്ട് മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത് .

കൊച്ചി കുസാറ്റ് സെനറ്റ് മെമ്പർ , കെൽട്രോൺ ഡയറക്ടർ, എം.ഇ എസ് എൻഞ്ചിനീയറിംഗ് കോളജ് മാനേജ്മെൻ്റ് കമ്മിറ്റി മെമ്പർ , കാലിക്കറ്റ് ജേസീസ്, കാലിക്കറ്റ് സീനിയർ ചേംബർ പ്രസിഡൻ്റ്, എം.എസ് എസ് സംസ്ഥാന വൈ. പ്രസിഡൻ്റ്, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ്, വെസ്റ്റ്ഹിൽ പൂവർ ഹോം പ്രസിഡൻ്റ്, കോഴിക്കോട് നഗരത്തിലെ പ്രധാന മസ്ജിദായ പട്ടാളപള്ളി പരിപാലന കമ്മിറ്റിയുടെയും നടക്കാവ് മസ്ജിദുൽ മനാറിൻ്റെയും പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട് .

ചാപ്യൻ ഓഫ് സെക്കുലറിസം അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

ജനാസ നമസ്കാരം നടക്കാവ് ജൂമാ മസ്ജിദിൽ വൈകിട്ട് 4:30 ന് . ശേഷം

5:30ന് തോപ്പയിൽ

ജുമാ മസ്ജിദിൽ ഖബറടക്കും.

Follow us on :

More in Related News