Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2026 23:12 IST
Share News :
വൈക്കം: നടന്ന് പോകുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചെമ്പ് ബ്രഹ്മമംഗലം കുതിരക്കോട് ഭാഗത്ത് കുതിരക്കോട് വീട്ടിൽ സുകുമാരൻ (72) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 15ന് ചാലുങ്കൽ ഭാഗത്താണ് അപകടം. കാർ ഇടിച്ച് റോഡിൽ വീണ് തലയ്ക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് വീട്ടിലും ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഞായറാഴ്ച രാവിലെ 11 മണിയോടെ
വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനിടെ മരണം സംഭവിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. തലയോലപ്പറമ്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
Follow us on :
Tags:
More in Related News
Please select your location.