Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ സമരം വിജയിച്ചതിൽ സമരപോരളികൾക്ക് ഐൈക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കടുത്തുരുത്തി ടൗണിൽ പ്രകടനവും മിഠായി വിതരണവും നടന്നു.

27 Jul 2026 19:23 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: യൂത്ത് ഫ്രണ്ട് കടുത്തുരുത്തി നിയോജക മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ ഡൽഹിയിൽ കേന്ദ്ര ഗവൺമെൻ്റിൻ്റെ വിദ്യാഭ്യാസ രംഗത്തെ അപചയങ്ങൾ ചൂണിക്കാണിച്ച് കൊണ്ട് വിദ്യാർഥികൾ നടത്തിയ സമരം വിജയിച്ചതിൽ സമരപോരളികൾക്ക് ഐൈക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കടുത്തുരുത്തി ടൗണിൽ പ്രകടനവും മിഠായി വിതരണവും നടന്നു.

ആഹ്ലാദ പ്രകടനങ്ങൾക്ക് ശേഷം നടന്ന യോഗത്തിൽ യൂത്ത് ഫ്രണ്ട് കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡൻ്റ് ശ്രീ ജോസ്മോൻ മാളിയേക്കൽ അധ്യക്ഷത വഹിച്ചു.കേരള കോൺഗസ് സീനിയർ ജനറൽ സെക്രട്ടറി ശ്രീ മാഞ്ഞൂർ മോഹൻ കുമാർ യോഗം ഉദ്ഘാടനം ചെയ്‌തു.കേന്ദ്ര സർക്കാർ രാജ്യത്തിൻ്റെ ഭാവിതലമുറയുടെ പ്രതീക്ഷകൾ തകർക്കുന്ന നിലപാടുകൾ അവസാനിപ്പിക്കുക.കൂട്ടിയ പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധന പിൻവലിക്കാൻ നടപടി എടുക്കുക.രാജിവച്ച വിദ്യാഭ്യാസ മന്ത്രിക്കും കുറ്റവാളികൾക്കുമെതിരെ ശരിയായ അന്വേഷണം നടത്തി കുറ്റക്കാർക്ക് അർഹമായ ശിക്ഷ നേടിക്കൊടുക്കുക എന്നീ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിച്ചു.യോഗത്തിൽ കേരള കോൺഗ്രസ് നേതാക്കളായ സ്‌റ്റീഫൻ പാറവേലിൽ.തോമസ് കണ്ണന്തറ.സെബാസ്റ്റ്യൻ കോച്ചേരി,ആയാംകുടി വാസുദേവൻ നമ്പൂതിരി.ജോണി കണിവേലിൽ.സാജൻ ജോസ്,യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് ഷിജു പാറയിടുക്കിൽ.ജോണിച്ചൻ പൂമരം,ജസ്റ്റിൻ മാഞ്ഞൂർ,തോംസൺ പുതുക്കുളങ്ങര,ജിൻസ് ചക്കാല,ജോബി ജോസഫ്.സോണിച്ചൻ കുറവിലങ്ങാട്ട്.ജോസ്മോൻ മരങ്ങാട്ടുപ്പിള്ളി,അനീഷ് വാക്കാട്.ബിബിൻ പാറാവേലിൽ,വിപിൻ മോനിപ്പള്ളി. ഷാജു സെബാസ്റ്റ്യൻ,ആൽബിൻ ജോസഫ്.സുരേഷ് ആലപ്പാട്ട്,ആൽബിൻ ആയാംകുടി.ആഷിക്ക് മുളക്കുളം,ജോർജ് ഷാജി,കെവിൻ ടോമി,ജോബി മടുക്കാപുറം,അനൂപ് കുര്യനാട്.ജെയിംസ് പാറക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.




Follow us on :

More in Related News