Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2026 07:45 IST
Share News :
കോട്ടയം: കോട്ടയം നഗരമധ്യത്തിൽ അർദ്ധരാത്രി യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. ഒരാൾ കുത്തേറ്റ് മരിച്ചു. പ്രതി കസ്റ്റഡിയിൽ. പാമ്പാടി കോത്തല തടത്തിൽ പുത്തൻ പുരയിടത്തിൽ വിനീത് (30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ (39) പൊലീസ് കൺട്രോൾ റൂം പോലീസ് സാഹസികമായി പിടികൂടി. ശനിയാഴ്ച രാത്രി 11.15ന് സെൻട്രൽ ജംക്ഷനിലെ കേരള ബാങ്ക് ശാഖയ്ക്ക് മുന്നിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാക്കൾ തമ്മിൽ തെരുവിൽ ഏറ്റുമുട്ടുകയായിരുന്നു. വാക്കേറ്റ ത്തെത്തുടർന്ന് ശ്രീകാന്ത് കയ്യിൽ കരുതിയിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വിനീതിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.