Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2026 09:05 IST
Share News :
കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി നടപ്പിലാക്കി വരുന്ന 'ആശ്വാസ്' പദ്ധതിയുടെ ഭാഗമായി കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിലെ രണ്ടാം യൂണിറ്റിലെ അംഗത്തിന്റെ കുടുംബത്തിന് ₹10 ലക്ഷം മരണാന്തര ധനസഹായം കൈമാറി. കോഴിക്കോട് ഹോട്ടൽ പാരാമൗണ്ട് ടവറിൽ നടന്ന ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ. തോമസ് സഹായധനം കുടുംബത്തിന് കൈമാറി.
ചടങ്ങിൽ രണ്ടാം യൂണിറ്റ് സെക്രട്ടറി നിഹാദ് സിൽവർമൂൺ സ്വാഗതം പറഞ്ഞു. രണ്ടാം യൂണിറ്റ് പ്രസിഡന്റ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സലിം രാമനാട്ടുകര ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ സെക്രട്ടറിമാരായ എ.കെ. മൻസൂർ, എം. ഇക്ബാൽ, നോർത്ത് നിയോജക മണ്ഡലം പ്രസിഡന്റ് സിദ്ദീഖ്, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് റിൻഷാദ് അലി, ജില്ലാ സെക്രട്ടറി ഹുക്കുമത്, വൈസ് പ്രസിഡന്റുമാരായ ഷബീർ, കോയ ഹസ്സൻ, ബഷീർ, സെക്രട്ടറിമാരായ ദിനേശൻ, മുല്ലവീട്ടിൽ കോയമോൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
രണ്ടാം ഗേറ്റ് യൂണിറ്റ് ട്രഷറർ പി.കെ. ബിമൽ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജില്ലാ, നിയോജക മണ്ഡലം, യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.