Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2026 20:01 IST
Share News :
കുന്നംകുളം:പാവറട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് വിദേശ സൂപ്പർമാർക്കറ്റ് ജോലി വിസ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുവാൻ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് എൽ.ജയന്തൻ പോലീസിനോട് ഉത്തരവിട്ടു.ഹർജിക്കാരനായ പാവറട്ടി മരുതയൂർ പൊന്നരാശ്ശേരി വീട്ടിൽ പ്രേമൻ മകൻ നിമേഷ് വർഷങ്ങളായി ഓട്ടോ തൊഴിലാളിയാണ്.ഇതിനിടെ ഒരു ബന്ധു മുഖാന്തിരം പരിചയപ്പെട്ട പ്രതി മലപ്പുറം കവനൂർ കൈപ്പകശ്ശേരി പാറപ്പുറത്ത് വീട്ടിൽ സൈതലവി എന്നവർ സൗഹൃദം നടിച്ച് വിദേശത്തുള്ള സൂപ്പർ മാർക്കറ്റിൽ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് പല പ്രാവശ്യമായി ഹർജിക്കാരനായ നിമേഷിന്റെ കൈയിൽ നിന്നും തുകകൾ കൈപ്പറ്റിയ ശേഷം വിസ,വിമാന ടിക്കറ്റ് എന്നിവയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചില കമ്പ്യൂട്ടർ പ്രിന്റുകൾ പ്രതി ഹർജിക്കാരന് നൽകി.പരിശോധിച്ചപ്പോൾ അവയെല്ലാം കൃതിമമാണെന്ന് നിമേഷിന് മനസിലായി.പിന്നീട് പല പ്രാവശ്യം പ്രതി സൈതലവിയുമായി ബന്ധപ്പെട്ടെങ്കിലും വിസയോ പണമോ ലഭിക്കാത്തതിൽ ഹർജിക്കാരൻ അഭിഭാഷകരായ സുജിത് അയിനിപ്പുള്ളി,എൽസ യു.അംബ്രയിൽ,അതുല്യ എസ്.നായർ,നന്ദന വി.സുനിൽ കുമാർ,ആതിഫ് അബ്ദുൾ ഖയ്യൂം എന്നിവർ മുഖേന കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുകയായിരുന്നു.തുടർന്ന് വഞ്ചനാകുറ്റം,വ്യാജരേഖ ചമക്കൽ എന്നീ കുറ്റങ്ങൾക്ക് കേസെടുക്കാൻ പോലീസിന് കോടതി നിർദ്ദേശം നൽകുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.