Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭ കെ.പി.വത്സലൻ സ്മാരക എൻഡോവ്മെന്റ് വിതരണം ചെയ്തു

19 Jul 2026 15:28 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ മുൻ ചെയർമാൻ കെ.പി.വത്സലന്റെ സ്മരണാർത്ഥം നഗരസഭ ഏർപ്പെടുത്തിയ കെ.പി.വത്സലൻ സ്മാരക എൻഡോവ്മെന്റ് വിതരണം ചെയ്തു.ചെറുകഥാകൃത്ത് അശോകൻ ചെരുവിൽ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ അധ്യക്ഷത വഹിച്ചു.എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയവർ,മത്സ്യത്തൊഴിലാളി,ബീഡി തൊഴിലാളി,ചുമട്ടുതൊഴിലാളി,പട്ടികജാതി വിഭാഗങ്ങളിൽ നിന്നുള്ള മികച്ച വിജയികൾ,നഗരസഭ ജീവനക്കാരുടെ മക്കൾ എന്നിവർക്ക് അവാർഡുകൾ വിതരണം ചെയ്തു.മികച്ച വിജയം കരസ്ഥമാക്കിയ നഗരസഭ പരിധിയിലെ വിദ്യാലയങ്ങളെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.യതീന്ദ്രദാസ്,ലിഷാ മത്രംകോട്ട്,കെ.എച്ച്.സലാം,കൗൺസിലർ ഷീജ പ്രശാന്ത്,എം.ആർ.രാധാകൃഷ്ണൻ,എ.എ.ശിവദാസൻ,പി.കെ.സെയ്താലിക്കുട്ടി,എം.ജെ.ജയരാജൻ,നഗരസഭ സെക്രട്ടറി ഇൻചാർജ് പി.പി.റിഷ്‌മ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News