Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദകൂട്ട് നഴ്സിംഗ് വിദ്യാർത്ഥികളെ ആദരിച്ചു

18 Jul 2026 18:21 IST

MUKUNDAN

Share News :

ചാവക്കാട്:പൊന്നാനി ചാവക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ വെച്ച് കുഴഞ്ഞുവീണ ഒരമ്മയ്ക്ക് തക്കസമയത്ത് സിപിആർ നൽകി പുതുജീവൻ നൽകിയ ചാവക്കാട് മുതുവട്ടൂർ രാജാ ആശുപത്രിയിലെ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥികളായ ഹനീനയേയും,സ്വാതിയേയും നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദക്കൂട്ട് ആദരിച്ചു.ഭയന്നുവിറച്ച ആൾക്കൂട്ടത്തിനിടയിൽ ഒട്ടും പതറാതെ തങ്ങൾ പഠിച്ച അറിവുകൾ പ്രായോഗികമാക്കി ആ അമ്മയുടെ ജീവൻ രക്ഷിച്ച എടക്കഴിയൂർ സ്വദേശികളായ ഹനീനയും സ്വാതിയും നമ്മുടെ നാടിന് തന്നെ അഭിമാനമാണ്.അതുല്യമായ ഈ ആതുരസേവനം കാഴ്ചവെച്ച ഇവർ നാളെയുടെ പ്രതീക്ഷകൾ നൽകുന്നവരാണ് എന്ന് നമ്മൾ ചാവക്കാട്ടുകാർ ആഗോള സൗഹൃദകൂട്ട് പ്രസിഡന്റ് സി.കെ.ഹക്കീം ഇമ്പാർക്ക് പറഞ്ഞു.ഡോ.ദാമോദരൻ,രാജാ ഹോസ്പിറ്റൽ മാനേജർ സുനിൽ,ട്രഷറർ വി.സി.കെ.ഷാഹുൽ,കോർഡിനേറ്റർ സി.എം.ജനീഷ്,വൈസ് പ്രസിഡന്റ്‌ ടി.പി.അബ്ദുൽ കരീം,ജോയിന്റ് സെക്രട്ടറി അൽത്താഫ്,അസിസ്റ്റന്റ് ട്രഷറര്‍ ഷബീർ ശോഭ,യഹിയ,അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു.  


Follow us on :

More in Related News