Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jul 2026 16:08 IST
Share News :
ഗുരുവായൂർ:പൈതൃകം ഗുരുവായൂർ ജീവകാരുണ്യ സമിതിയുടെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി കസ്തൂർബ ബാലിക സദനത്തിലേക്ക് 15 കട്ടിലും തലയണയും ബെഡ്ഷീറ്റും നൽകി.ഇവ മുഴുവനായും സ്പോൻസർ ചെയ്തത് മെമ്പർ ശശികുമാർ കൊടമന,ഭാര്യഉഷ ശശികുമാർ,മകൾ രശ്മി ശശികുമാർ(യുഎസ്എ) എന്നിവരാണ്.കസ്തൂർബാ ബാലിക സദനത്തിൽ നടന്ന ചടങ്ങ് ഗുരുവായൂർ നഗരസഭ കൗൺസിലർ എ.വി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പൈതൃകം കോർഡിനേറ്റർ അഡ്വ.രവിചങ്കത്ത് അധ്യക്ഷത വഹിച്ചു.15 കട്ടിലുകൾ ബെഡ് ഷീറ്റുകൾ തലയണകൾ എന്നിവ ബാലിക സദനം മുതിർന്ന അംഗം പാരാത്ത് ലീല മേനോൻ ഏറ്റുവാങ്ങി.സദനം പ്രസിഡന്റ് പി.മുരളീധരൻ കൈമൾ,സെക്രട്ടറി സജീവൻ നമ്പിയത്ത്,കെ.സുഗതൻ,നിർമ്മല നായ്ക്കത്ത്,മുരളി അകമ്പടി,രവി വട്ടരങ്ങത്ത്,സുരേഷ് മുണ്ടതറ,പി.ഗംഗാദേവി,ജ്യോതി ആർ.നാഥ്,ബിന്ദു രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.