Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2026 23:29 IST
Share News :
കോട്ടയം: ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തിൽ പ്രിയ നേതാവിനെ അനുസ്മരിച്ച് ജന്മനാട്. മൂന്നാം ചരമവാർഷികത്തിലും കേരളത്തിൻ്റെ വിവിധ കോണുകളിൽനിന്നും ആയിരക്കണക്കിനാളുകളാണ് ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തിയത്. രാവിലെ പുതുപ്പള്ളി പള്ളിയിൽ കുർബാനയോടെ ആയിരുന്നു തുടക്കം. തുടർന്ന് കല്ലറയിൽ പ്രത്യേക ധൂപ പ്രാർത്ഥന. ഇതിനുശേഷമായിരുന്നു അനുസ്മരണ സമ്മേളനം നടന്നത്. പുതുപ്പള്ളി പള്ളി അങ്കണത്തില്‍ നടന്ന അനുസ്മരണ സമ്മേളനം കെ സി വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. പകരം വെക്കാനില്ലാത്ത നേതാവായ ഉമ്മൻചാണ്ടിയുടെ പേര് വിഴിഞ്ഞം പദ്ധതിക്ക് നൽകണമെന്ന് കെ സി വേണുഗോപാൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഉച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ചത്.
മൂന്നാം ചരമവാർഷികത്തിന്റെ ഭാഗമായി നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. പുതുപ്പള്ളിയിലെ വിവിധ കോണ്‍ഗ്രസ് മണ്ഡലം - ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗങ്ങളും നടത്തി.
Follow us on :
Tags:
More in Related News
Please select your location.