Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2026 10:38 IST
Share News :
കോഴിക്കോട്: പാളയത്ത് വീട്ടിനുള്ളിൽ ചോരയിൽ കുളിച്ച നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാളയം പുതിയ കോവിലകം പറമ്പ് നഗർ സ്വദേശിയായ ബിജുവാണ് മരിച്ചത്. സാധാരണ കിടന്നുറങ്ങാറുള്ള മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെ പാൽ കറക്കുന്നതിനായി ബിജുവിനെ വിളിച്ചുണർത്താൻ പോയ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് വിവരം.
ബിജുവിന്റെ കഴുത്തിൽ ഉൾപ്പെടെ വെട്ടേറ്റ പാടുകൾ കണ്ടെത്തിയതായും മുറിയിൽ രക്തം തളംകെട്ടിയ നിലയിലായിരുന്നുവെന്നും അധികൃതർ അറിയിച്ചു.
പരിസരത്ത് ലഹരി സംഘങ്ങൾ സജീവമാണെന്നും അവരെയാണ് സംശയിക്കുന്നതെന്നും ബിജുവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മരണകാരണവും പ്രതികളെക്കുറിച്ചും പൊലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും ദുരൂഹമരണത്തിന് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.