Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ഇടവട്ടത്ത് പുരാതന ഇല്ലത്ത് നിന്നും ഓട്ടു പാത്രങ്ങളും അതിപുരാതന ലോഹ വിഗ്രഹവും കവർന്ന സംഭവം; പ്രതിയെ റിമാൻ്റ് ചെയ്തു.

18 Jul 2026 23:25 IST

santhosh sharma.v

Share News :

വൈക്കം: മറവൻതുരുത്ത് ഇടവട്ടത്ത് പുരാതന ഇല്ലത്ത് നിന്നും ലക്ഷങ്ങൾ വിലവരുന്ന ഓട്ടു പാത്രങ്ങളും, ഇല്ലത്തെ ക്ഷേത്രത്തിലെ വിലമതിക്കാനാകാത്ത അതിപുരാതനമായ വിഗ്രഹങ്ങളും അപഹരിച്ച കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു. തലയോലപ്പറമ്പ്

കിഴക്കെപ്പുറം നടുത്തുരുത്തേൽ വിഷ്ണു തിലകൻ (30) നെയാണ് വൈക്കം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻ്റ് ചെയ്തത്. മറവൻതുരുത്ത്

വാക്കയിൽ ക്ഷേത്രത്തിന് സമീപം രണ്ട് നൂറ്റാണ്ടുകാലം മുകളിൽ പഴക്കമുള്ള 4കെട്ടോടു കൂടിയ മുല്ലക്കേരിൽ ശ്രേയസിൻ്റെ ഇല്ലത്ത് കഴിഞ്ഞ

വെള്ളിയാഴ്ചയാണ് മോഷണം നടന്നത്.

പുറക് വശത്ത് ഓട് പൊളിച്ച് ആകത്തു കയറിയ ശേഷം വീടിൻ്റെ അടുക്കളയുടെ കതകു തുറന്നാണ് അപഹരണം നടത്തിയത്. വീടിന് സമീപത്തുകൂടി ഉരുളിയുമായി പരിചയമില്ലാത്ത ആൾ പോകുന്നത് നാട്ടുകാരിൽ ഒരാൾ കണ്ടതോടെ സംശയം തോന്നി ചോദിച്ചതോടെ ഉരുളി പറമ്പിൽ ഉപേക്ഷിച്ച് ഇടവഴിയിലൂടെ ഓടി മോഷ്ട്ടാവ് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 3അംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. മോഷ്‌ടാവിൻ്റെ ബൈക്ക് വീടിന് സമീപത്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു. മോഷണസാധനങ്ങൾ ആക്രിക്കടയിൽ വിറ്റത് പോലീസ് പിടിച്ചെടുത്തിരുന്നു. 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ട്ടാവിനെക്കുറിച്ച് സൂചന ലഭിച്ചത്. തലയോലപ്പറമ്പ് പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതി ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച ഉച്ചയ്ക്ക് പ്രതി കോടതിയിൽ കീഴടങ്ങിയത്. റിമാൻ്റിലായ

പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലെ മറ്റ് പ്രതികളെ കൂടി പിടികൂടാനാകു. വിഷ്ണുവിനെതിരെ അടിപിടി, മോഷണം, പീഡനശ്രമം അടക്കം നിരവധി കേസുകൾ തലയോലപ്പറമ്പ് സ്റ്റേഷനിൽ നിലവിലുള്ളതായി പോലീസ് പറഞ്ഞു. 

.

Follow us on :

More in Related News