Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിൻ്റെ ശിഷണം പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി.

17 Jul 2026 16:02 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പൊതി ഹോളി ഫാമിലി എൽ പി സ്കൂൾ, ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾക്ക് തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. റോട്ടറി ക്ലബ്ബിൻ്റെ 'ശിഷണം' പ്രോജക്ടിൻ്റെ ഭാഗമായിട്ടാണ് വിതരണ പരിപാടി സംഘടിപ്പിച്ചത്. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗവും വാർഡ് മെമ്പറുമായ സലില ബാബുരാജ് അധ്യക്ഷയായി.റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് വി.പി ഉണ്ണികൃഷ്ണൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു.റോട്ടറി ക്ലബ്ബ് സെക്രട്ടറി പി.വി വിനോദ് ബാബു പദ്ധതി വിശദീകരണം നടത്തി.റോട്ടറി ക്ലബ്ബ് മുൻ പ്രസിഡൻ്റുമാരായ റെജി ആറായ്ക്കൽ, പി.എസ്.ഷിജോ, യു. പി സ്കൂൾ എച്ച് എം സിസ്റ്റർ കെ.ജെ കൊച്ചുറാണി, എൽ.പി സ്കൂൾ എച്ച് എം സോളിയാമ്മ സാമുവൽ തുടങ്ങിയവർ പ്രസംഗിച്ചു.കുട്ടികൾ പഠിക്കുന്ന ക്ലാസ് മുറികളിലേക്ക് ആവശ്യമായ സീലിംഗ് ഫാനുകൾ അടുത്ത ദിവസം വിതരണം ചെയ്യുമെന്ന് റോട്ടറി ക്ലബ് ഭാരവാഹികൾ പറഞ്ഞു.

Follow us on :

More in Related News