Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്മ‌ശാനത്തിന്റെ പ്രവർത്തനത്തിനായി കരുതിയിരുന്ന 16 ഓളം കൊമേർഷ്യൽ സിലിണ്ടറുകൾ മോഷണം പോയി.

26 Jun 2026 00:23 IST

santhosh sharma.v

Share News :

വൈക്കം: ടിവിപുരം പഞ്ചായത്തിൽ പുതിയതായി നിർമാണം പൂർത്തീകരിച്ച പൊതു ശ്‌മശാനത്തിനു സമീപം മുറിയിൽ സൂക്ഷിച്ചിരുന്ന 16 ഗ്യാസ് സിലിണ്ടറുകൾ മോഷ്‌ടാക്കൾ അപഹരിച്ചു. മുറിയുടെ താഴ് തകർത്താണ് മോഷ്‌ടാക്കൾ അകത്തു കയറി മോഷണം നടത്തിയത്. ഏപ്രിൽ ആദ്യവാരമാണ് മോഷണം നടത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ഹരിതകർമ സേന അംഗങ്ങൾ സമീപത്തുള്ള എംസിഎഫിൻ്റെ മുറി തുറക്കാൻ എത്തിയപ്പോൾ സിലിണ്ടർ സൂക്ഷിച്ചിരുന്ന മുറിയുടെ കതകിൻ്റെ താഴ് തകർന്ന് കിടക്കുന്ന നിലയിൽ കണ്ടതോടെ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് വൈക്കം പോലീസിൽ പരാതി നൽകുകയായിരുന്നു. കോട്ടയത്ത് നിന്നും വിരലടയാള വിദഗ്‌ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സംഭവ സ്‌ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല. ശ്മ‌ശാനത്തിന്റെ പ്രവർത്തനത്തിനായി കരുതിയിരുന്ന 19കിലോഗ്രാം തൂക്കം വരുന്ന കൊമേർഷ്യൽ സിലിണ്ടറുകളാണ് അപഹരിക്കപ്പെട്ടത്. വൈക്കം ബ്ലോക്ക് പഞ്ചായത്ത്, ടിവിപുരം ഗ്രാമ പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിൽ 93ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ശ്‌മശാനം നിർമിച്ചത്. 2025 ഒക്ടോബറിൽ ഇതിൻ്റെ ഉദ്ഘാടനം നടത്തിയെങ്കിലും ശ്മശാനം പ്രവർത്തിക്കുന്നതിന് ആവശ്യമായ രേഖകൾ ഒന്നും ലഭ്യമാകാതിരുന്നതിനാൽ പ്രവർത്തനം ആരംഭിച്ചിരുന്നില്ല.

Follow us on :

More in Related News