Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Aug 2026 21:50 IST
Share News :
കടുത്തുരുത്തി: മോഷ്ടിച്ചു ബൈക്ക് വിറ്റ ആക്രി കടയിലെ ജീവനക്കാരനായ ഇതര സംസ്ഥാനക്കാരനെ മര്‍ദ്ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കഴിഞ്ഞദിവസം മേട്ടുംപാറയില്‍ നിന്നും മോഷ്ടിച്ച ബൈക്ക് മോഷണവുമായി ബന്ധപെട്ടാണ് സംഭവം. ആപ്പാഞ്ചിറ പൂഴിക്കോല്‍ കൊടുതുള്ളി അഖില്‍ അജി (25), പൂഴിക്കോല്‍ പറയരുകുഴി ആദില്‍ റസാഖ്, ആയാംകുടി ആപ്പൂഴ ആദര്‍ശ് അയ്യപ്പന്‍ എന്നിവരാണ് അറസ്റ്റിലായത്. മുമ്പ് മേട്ടുംപാറയില്‍ നിന്നും മോഷ്ടിച്ച ബൈക്ക് ആപ്പാഞ്ചിറയിലെ മാരി മുത്തുവിന്റെ കടയില്‍ വിറ്റുവെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് ചോദിച്ചപ്പോള്‍ തന്റെ കടയില്‍ ബൈക്ക് നല്‍കിയിട്ടില്ലെന്ന് കടയുടമ പറഞ്ഞു. അഖില്‍ അജിയാണ് ബൈക്ക് വില്‍ക്കുന്നതിന് ഇടനിലക്കാരനായി നിന്നതെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപെട്ട് മുവരും ചേര്‍ന്ന് ബൈക്കിന്റെ കാര്യം ചോദിക്കാന്‍ കടയിലെത്തുകയും ഇവിടെയുണ്ടായിരുന്ന ജീവനക്കാരന്‍ ബീഹാര്‍ സ്വദേശി ഭഗവാന്‍ ലാലിനെ മര്‍ദ്ധിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബൈക്ക് മോഷണവുമായി ബന്ധപെട്ട് പിടിയിലായ രണ്ടും പേരും നേരത്തെ പിടിയിലായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.