Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കളവ് കേസു പ്രതികൾ പിടിയിൽ

13 Oct 2024 20:45 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: കളവുകേസിൽ സഹോദരങ്ങൾ പോലീസ് പിടിയിൽ. വിളയാട്ടൂർ അയിമ്പാടി മീത്തൽ കുഞ്ഞികൃഷ്ണൻ്റെ വീട്ടിൽ നിന്ന് 6300 രൂപ കളവ് പോയ കേസിലാണ് ചാത്തോത്ത് അബിൻ ( 19), ഉണ്ണി എന്ന അജിത് (20) എന്നിവർ പിടിയിലായത്.

ശനിയാഴ്ചയാണ് സംഭവം .സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവെച്ചതിനെ തുടർന്ന് പ്രിൻസിപ്പൽ എസ്.ഐ വിനീത്, എസ്.ഐ സുധീർ ബാബു എന്നിവരുടെ നേതൃത്വത്തിൽ മേപ്പയ്യൂർ പൊലീസ് സംഭവസ്ഥലത്തെത്തി ചോദ്യം ചെയ്തതിൽ വിജയൻ്റെ വീട്ടിലെ മേശവലിപ്പിൽ നിന്ന് പണം കവർന്നതായി അബിൻ സമ്മതിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് വൈദ്യ പരിശോധനക്ക് ശേഷം പേരാമ്പ്ര സ്റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റുകയായിരുന്നു.

ഓടി രക്ഷപ്പെട്ട കൂട്ടുപ്രതി അജിത്തിനെ ഞായറാഴ്ച പുലർച്ചെ കുയിമ്പിലുന്തിൽ വെച്ച് മേപ്പയൂർ പൊലീസ് അറസ്റ്റ് ചെയ്തു.അജിത്തിൻ്റെ കയ്യിൽ നിന്ന് കളവു ചെയ്ത പണവും പൊലീസ് കണ്ടെടുത്തു.പയ്യോളി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്കയച്ചു..

Follow us on :

Tags:

More in Related News