Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സോഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ പരുമല പെരുന്നാളിന് കൊടിയിറങ്ങി

17 Nov 2026 13:57 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ സമാപിച്ചു. നവംബർ 9, 10, 11 തീയതികളിൽ മലങ്കര ഓർത്തഡോക്സ് സഭയിലെ പ്രമുഖ വാഗ്മിയായ റവ. ഫാ. ഡോ. വർഗീസ് വർഗീസ് വചനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

നവംബർ 12ന് ഇടവകയിലെ അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷ സംഘത്തിന്റെയും ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റിന്റെയും പ്രവർത്തകർക്കായി സഭാവിശ്വാസത്തെ ആസ്പദമാക്കി പഠനക്ലാസുകൾ സംഘടിപ്പിച്ചു. നവംബർ 13ന് സൺഡേ സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കുമായി സഭാ വിശ്വാസത്തെക്കുറിച്ചും സൺഡേ സ്കൂൾ പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രത്യേക ക്ലാസുകളും നടന്നു.

നവംബർ 13ന് വൈകിട്ട് എട്ടിന് ഇടവക വികാരി ഫാ. സജു പടാച്ചിറയുടെ കാർമികത്വത്തിൽ സന്ധ്യാനമസ്കാരം, വിശുദ്ധ കുർബാന, പ്രദക്ഷിണം, മധ്യസ്ഥ പ്രാർഥന, ആശീർവാദം, നേർച്ചവിളമ്പ് തുടങ്ങിയ ചടങ്ങുകളോടെയാണ് ഈ വർഷത്തെ പെരുന്നാളിന് കൊടിയിറങ്ങിയത്.

ഇടവക വികാരി ഫാ. സജു പടാച്ചിറ, ട്രസ്റ്റി മിന്റു പി. മാത്യൂസ്, സെക്രട്ടറി സുനിൽ ഡി. ജോർജ്, ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ, വിവിധ ആധ്യാത്മിക സംഘടനാ പ്രവർത്തകർ എന്നിവർ പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: റഫീഖ് പറമ്പത്ത്

Follow us on :

More in Related News