Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം താനൂരിൽ കുട്ടിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി.

10 Nov 2026 21:00 IST

Jithu Vijay

Share News :

താനൂർ : മലപ്പുറം താനൂരില്‍ പ്രായപൂർത്തിയാകാത്ത കുട്ടിയെ തടഞ്ഞുനിർത്തി ശാരീരികമായി ഉപദ്രവിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി.


എളേരക്കാട്ട് ജമാല്‍പീടകയില്‍ ഇബ്രാഹിം മുത്തൈസിർ (27) ആണ് താനൂർ പോലീസിന്റെ പിടയിലായത്. സംഭവവുമായി ബന്ധപ്പെട്ട് താനൂർ പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പർ 986/26 ആയി കേസ് രജിസ്റ്റർ ചെയ്തു.


കുട്ടിയെ കഴുത്തിന് പിടിച്ച്‌ അമ്പലത്തിലേക്കുള്ള ഇടവഴിയില്‍ തടഞ്ഞുനിർത്തി മുഖത്ത് സിഗരറ്റ് ഉപയോഗിച്ച്‌ പൊള്ളിക്കുകയും പുറത്ത് മർദിക്കുകയും ചെയ്തതിനു ശേഷം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ബലമായി അഴിച്ചുമാറ്റി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കുട്ടിയും രക്ഷിതാവും താനൂർ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അടിയന്തര അന്വേഷണത്തില്‍ പ്രതിയെ താനൂർ ബീച്ച്‌ പരിസരത്തുനിന്ന് താനൂർ പോലീസ് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.


പ്രതി മുമ്പും സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുള്ളയാളാണെന്നും ലഹരി ഉപയോഗത്തെ തുടർന്ന് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നയാളാണെന്നും വിവരമുണ്ട്. ഇയാള്‍ക്കെതിരെ താനൂർ പോലീസ് സ്റ്റേഷനില്‍ മുമ്പും നാലോളം കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Follow us on :

More in Related News