Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തഷ്ടമി;അവലോകനയോഗം സംഘടിപ്പിച്ചു.

17 Nov 2026 21:11 IST

santhosh sharma.v

Share News :

വൈക്കം: ചരിത്രപ്രസിദ്ധമായ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ നഷ്ടമിയോടനുബന്ധിച്ച് വിവിധ വകുപ്പുകൾ നടത്തിയ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി കെ. ബിനിമോൻ എം എൽ എ യുടെ അധ്യക്ഷതയിൽ അവലോകന യോഗം സംഘടിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ

നഗരസഭ ചെയർപേഴ്സൺ അബ്ദുൾ സലാം റാവുത്തർ, വൈസ് ചേയർപേഴ്സൺ സൗദാമിനി അഭിലാഷ്, വാർഡ് കൗൺസിലർ കെ.ബി ഗിരിജാകുമാരി, പാലാ ആർ ഡി ഒ ഷാഹിന രാമകൃഷ്ണൻ, അഡീഷണൽ എസ്.പി കെ. സജീവ്, വൈക്കം ഡി.വൈ.എസ്.പി കെ.എൻ രാജേഷ്, അഡ്വക്കേറ്റ് കമ്മീഷണർ പി.രാജീവ്, ഡെപ്യൂട്ടി തഹസിൽദാർ നിഷാമോൾ ജോസ് ക്ഷേത്രഭാരവാഹികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.അഷ്ടമിക്കുള്ള

ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം അധികൃതർ അറിയിച്ചു. മരാമത്ത് , പെയിന്റിംഗ് ,ശചീകരണം, ക്ഷേത്രകുളം വൃത്തിയാക്കൽ, അലങ്കാര പന്തൽ , ബാരിക്കേഡ് സ്ഥാപിക്കൽ എന്നിവ പുരോഗമിക്കുന്നതായി പറഞ്ഞു.

ശുചീകരണ പ്രവർത്തനം മുൻ വർഷങ്ങളെക്കാൽ മികച്ച രീതിയിൽ നടന്നു വരുന്നതായും നഗരത്തിലെ വഴിവിളക്കുകളും ഹൈമാക്സ് ലൈറ്റുകളും പൂർണ്ണമായും തെളിയിച്ചതായും നഗരസഭ അധികൃതർ പറഞ്ഞു. നഗരസഭയിലെ റോഡുകളുടെ നിർമ്മാണം ടെണ്ടർ നടപടി ആയിട്ടില്ലാത്തതിനാൽ തുടങ്ങിയിട്ടില്ലെന്നും വലിയ കവല മുതൽ ഉദയനാപുരം വരെ വഴിയോരത്ത് നടത്തിയിരുന്ന മത്സ കച്ചവടം പൂർണമായും ഒഴിപ്പിച്ചതായും നഗരസഭ പറഞ്ഞു.അതേസമയം കായലിലെ പായൽ നീക്കാത്തതിൽ നഗരസഭ പ്രതിഷേധവും യോഗത്തിൽ രേഖപ്പെടുത്തി.2 ഡി വൈ എസ്.പി. മാരുടെ നേതൃത്വത്തിൽ 6 സെക്ടറുകളായി പോലീസിനെ ഡ്യൂട്ടിക്കായി വിനിയോഗിക്കും. 6 സി. ഐ മാർ ഉണ്ടാകും.3 ഷിഫ്റ്റായി 520 പോലിസ് ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കും. വാഹന പാർക്കിംങ്ങിനായി

5 പാർക്കിഗ് ഗ്രൗണ്ട് സജ്ജമാക്കും. നഗരത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിന് ഗതാഗതാ സംവിധാനത്തിൽ മാറ്റം വരുത്തും. നഗരത്തിലും ക്ഷേത്രത്തിൻ്റെ നാല് ഗോപുരങ്ങളിലും നിലവിലുള്ള സി.സി.ടി.വി. ക്യാമറ കൂടാതെ കൂടുതൽ ക്യാമറകൾ സുരക്ഷയുടെ ഭാഗമായി സ്ഥാപിക്കും. മഫ്റ്റിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവും ഉണ്ടാകുമെന്ന് പോലീസ് അധികൃതർ യോഗത്തിൽ പറഞ്ഞു. പ്രധാന റോഡുകളുടെ വശങ്ങളിൽ വാഹനങ്ങൾ പാർക്കു ചെയുന്നത് ഒഴിവാക്കും. കുടി വെള്ളം മുടങ്ങതെ ലഭ്യമാക്കും. നിലവിലുള്ള സർവിസ് കൂടാതെ വിവിധ ഇടങ്ങളിലേക്ക് 15 അധിക കെ എസ് ആർ ടി സി ബസുകൾ സർവ്വീസ് നടത്തും. സോളാർ ബോട്ട് ഉൾപ്പടെ 6 ബോട്ടുകൾ സർവ്വീസ് നടത്തുമെന്നും. കറണ്ട് കട്ട് ഉണ്ടാകാതെ നോക്കാനും പോരയ്മകൾ ഉണ്ടങ്കിൽ പരിഹരിക്കുമെന്നും അതാത് വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.





Follow us on :

More in Related News