Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി ചെറുമുക്കിൽ ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിക്കണം എസ്ഡിപിഐ

17 Nov 2026 16:43 IST

Jithu Vijay

Share News :

തിരൂരങ്ങാടി :കഴിഞ്ഞദിവസം തിരൂരങ്ങാടി ചെറുമുക്കിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ പ്രഖ്യാപിക്കണമെന്ന് എസ്ഡിപിഐ മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡണ്ട്അരീക്കൻ ബീരാൻ കുട്ടി ആവശ്യപ്പെട്ടു


മരണപ്പെട്ട കുട്ടിയുടെ വീട് സന്ദർശിക്കുകയായിരുന്നുഅദ്ദേഹം

ഇന്നലെയാണ് തിരൂരങ്ങാടി ചെറുമുക്കിൽ വൈദ്യുതി പോസ്റ്റിലെ സ്റ്റേ കമ്പിയിൽ നിന്ന് വൈദ്യുതിഷോക്കേറ്റ് 13 കാരനായ വിദ്യാർത്ഥി മരിച്ചത്


പത്തുവർഷം മുന്നേ ഇതേ സ്ഥലത്ത് പ്രദേശവാസിക്ക് ഷോക്കേറ്റിരുന്നു അന്ന് നാട്ടുകാരും മറ്റും പ്രദേശത്തെ വൈദ്യുതി വകുപ്പ് ഓഫീസിൽ പരാതിപ്പെട്ടിട്ടും പരിഹരിച്ചിരുന്നില്ല വൈദ്യുതി വകുപ്പിന്റെ കെടുകാര്യസ്ഥ യും അനാസ്ഥയും ആണ് ഇത് ചൂണ്ടിക്കാണിക്കുന്നത്


മാസങ്ങൾക്കു മുന്നേ ഈ ഭാഗത്തുള്ള വൈദ്യുതി പോസ്റ്റുകളുടെ അപകട ഭീഷണി നാട്ടുകാർ ബന്ധപ്പെട്ട അധികാരികളെ പരാതി മൂലം അറിയിച്ചിരുന്നു അപകട മരണത്തെ തുടർന്ന് വ്യാപകമായ പ്രതിഷേധങ്ങൾഉയർന്ന സാഹചര്യത്തിൽ വൈദ്യുതി വകുപ്പ് സംഭവത്തിൽ മാപ്പ് പറഞ്ഞിരിക്കുകയാണ്


ഇത് ചൂണ്ടിക്കാണിക്കുന്നത് വൈദ്യുതി വകുപ്പിന് വൻ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് മാത്രമല്ല വലിയ അപകടങ്ങൾക്ക് കാരണമായി കാണേണ്ട പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും ശ്രമിക്കാത്തത് വലിയ വീഴ്ചയാണ്


മാറി മാറി വരുന്ന സർക്കാരുകളുടെ നിസംഗതയും ഉദ്യോഗസ്ഥരുടെ അനാസ്ഥയും അപകടത്തിന് കാരണമായതിനാൽഅപകടത്തിൽ മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് ഗവൺമെൻറ് 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നും അനാസ്ഥയ്ക്ക് കാരണം കാണിച്ച ഉദ്യോഗസ്ഥന്മാരെ കണ്ടെത്തി ശക്തമായ നടപടിയെടുക്കണമെന്നും വെസ്റ്റ് ജില്ലാ എസ്ഡിപിഐ പ്രസിഡൻറ് അരീക്കൻ ബീരാൻകുട്ടി ആവശ്യപ്പെട്ടു ജില്ലാ വൈസ് പ്രസിഡണ്ട് അക്കര സൈതലവിഹാജി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹമീദ് പരപ്പനങ്ങാടി ഉസ്മാൻ ഹാജി തിരങ്ങാടി മണ്ഡലം പ്രസിഡണ്ട് ഫൈസൽ കൊടിഞ്ഞി മണ്ഡലം സെക്രട്ടറി ഫൈസൽ റഷാദി മുസ്തഫ ഗുരുക്കൾ സുലൈമാൻ കൊണ്ടൂർ എന്നിവർ സന്നിതരായി

Follow us on :

More in Related News