Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാപ്പ കേസിൽ ഉൾപ്പെട്ട യുവാവ് എംഡിഎം എയുമായി പോലീസ് പിടിയിൽ.

07 Nov 2026 21:21 IST

santhosh sharma.v

Share News :

വൈക്കം; കാപ്പ കേസിൽ ഉൾപ്പെട്ട യുവാവിനെ എംഡിഎംഎയുമായി വൈക്കം പോലീസ് പിടികൂടി. വെച്ചൂർ പുത്തൻപാലം കൊട്ടാരത്തിൽ വിഷ്‌ണു(27) ആണ് ഒരു ഗ്രാമോളം എംഡി എം എ യുമായി പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വീടിനു സമീപത്തു നിന്നാണ് ഇയാൾ പിടിയിലായത്. ഇതിനു മുൻപും സമാനമായ 6 ഓളംകേസിൽ പ്രതിയാണ് വിഷ്ണു. വൈക്കം ഡിവൈഎസ്‌പി കെ.എൻ.രാജേഷ്, സിഐ രജൻ കുമാർ, എസ്എച്ച്‌ഒ കെ.വി.വൈശാഖ്, എസ്ഐമാരായ വി.എം.ജയ്മോൻ, ടി.സി.സജീഷ്, 

സിപിഒമാരായ കണ്ണനുണ്ണി, സോഫിയ, ഉണ്ണിക്കൃഷ്ണൻ, ശരത് ലാൽ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻ്റ് ചെയ്തു.

Follow us on :

More in Related News