Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2026 10:15 IST
Share News :
പത്തനംതിട്ട: പതിനേഴുകാരന് അതിക്രൂര മർദനമേറ്റ സംഭവത്തിൽ പത്തനംതിട്ടയിലെ എലോഹിം സ്നേഹതണലിന്റെ അംഗീകാരം റദ്ദാക്കാനുള്ള നടപടികളിലേക്ക് അധികൃതർ നീങ്ങുന്നു. സ്ഥാപനത്തിൽ അന്തേവാസികൾക്ക് മതിയായ ഭക്ഷണം പോലും കൃത്യമായി നൽകിയിരുന്നില്ലെന്ന ഗുരുതര കണ്ടെത്തലും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് സൂചന.
അതേസമയം, സ്ഥാപന ഉടമയായ പാസ്റ്റർ ബിനു വാഴമുട്ടം ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. ബാലപീഡന കേസിൽ മാനേജർ ഉൾപ്പെടെ മൂന്ന് പേരെ ഇതിനകം റിമാൻഡ് ചെയ്തിട്ടുണ്ട്.
സദനത്തിൽ വെച്ചാണ് തനിക്കു മർദനമേറ്റതെന്ന് 17കാരൻ ഉൾപ്പെടെ പരാതിക്കാർ മൊഴി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലെ ഗുരുതര വീഴ്ചകൾ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനായി ഓർഫനേജ് കൺട്രോൾ ബോർഡിന്റെ യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുമെന്നാണ് റിപ്പോർട്ട്.
Follow us on :
Tags:
More in Related News
Please select your location.