Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഞ്ചാവ് ചെടി വീട്ടിൽ നട്ടുവളർത്തിയ കേസിൽ യുവാവിനെ എക്സൈസ് അറസ്‌റ്റ് ചെയ്‌തു.

22 Jun 2026 19:06 IST

santhosh sharma.v

Share News :

വൈക്കം: വീട്ടിൽ കഞ്ചാവ് ചെടി

നട്ടുവളർത്തിയ കേസിൽ യുവാവിനെ എക്സൈസ് അറസ്‌റ്റ് ചെയ്‌തു. മറവൻതുരുത്ത് അപ്പക്കോട് ലക്ഷംവീട് നഗറിൽ വിനീത് രാജൻ (40)നെയാണ് വൈക്കം എക്സൈസ് അറസ്‌റ്റ് ചെയ്ത‌ത്‌. എക്സൈസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ 8.30ഓടെ വിനീതിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഒന്നര മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. കൂടാതെ ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന 6ഗ്രാം ഉണക്ക കഞ്ചാവും പിടികൂടി. വൈക്കം റേഞ്ച് എക്സൈസ് ഇൻസ്പെക്‌ടർ ടി.എ.പ്രമോദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Follow us on :

More in Related News