Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2026 08:21 IST
Share News :
താമരശ്ശേരി: സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം എത്തിച്ചു നൽകിയ സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. വിദ്യാർത്ഥികൾ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അധ്യാപകർ നടത്തിയ പരിശോധനയിലാണ് ഒരു വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, സഹപാഠിയായ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ചാരായം എത്തിച്ചു നൽകിയതെന്ന് വ്യക്തമായി. നിരവധി വിദ്യാർത്ഥികൾക്ക് ഇത്തരത്തിൽ വാറ്റ് ചാരായം വിതരണം ചെയ്തിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു. ഇതോടെ സ്കൂൾ അധികൃതർ വിവരം പൊലീസിനെ അറിയിച്ചു.
പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ, ചാരായം എത്തിച്ചു നൽകിയ വിദ്യാർത്ഥിയുടെ രണ്ടാനച്ഛൻ അനധികൃതമായി നാടൻ ചാരായം വാറ്റുന്നുണ്ടെന്നും, അതിൽ വിദ്യാർത്ഥിയെ സഹായത്തിനായി ഉപയോഗിച്ചിരുന്നുവെന്നും കണ്ടെത്തി. ചാരായം സൂക്ഷിച്ചിരുന്ന സ്ഥലത്തെക്കുറിച്ചും പൊലീസിന് നിർണായക വിവരം ലഭിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ പൂവൻമല പ്രദേശത്ത് നടത്തിയ പരിശോധനയിൽ വിദ്യാർത്ഥിയുടെ വീടിന് സമീപത്തെ തോട്ടത്തിൽ ചാക്കിൽ കെട്ടിവെച്ച നിലയിൽ 56 കുപ്പികളിലായി 28 ലിറ്റർ വാറ്റ് ചാരായം കണ്ടെത്തി. പിടിച്ചെടുത്ത മദ്യം പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിലെ പ്രധാന പ്രതിയായ വിദ്യാർത്ഥിയുടെ രണ്ടാനച്ഛൻ നിലവിൽ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.
സ്കൂൾ പരിസരങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും തടയുന്നതിനായി കൂടുതൽ പരിശോധനകളും ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.