Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീ വളയനാട് ദേവി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായി ഇല്ലം നിറ നടന്നു

19 Aug 2026 14:08 IST

Jithu Vijay

Share News :

കോഴിക്കോട് : സർവൈശ്വര്യത്തിനും കാർഷിക സമൃദ്ധിക്കുമായി നടത്തുന്ന ക്ഷേത്രത്തിൽ രാവിലത്തെ പൂജയും ശ്രീവേലിയും കഴിഞ്ഞ് ഇല്ലം നിറയുടെ ചടങ്ങുകൾ നടന്നു. അവകാശികളായ ഇല്ലക്കാർ നെൽകതിർകറ്റകൾ ഏറ്റി ക്ഷേത്ര പ്രദിക്ഷണത്തോടെ കിഴക്കേ വാതിൽ മാടം വഴി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് നമസ്‌കാരമണ്ഡപത്തിൽ വെച്ച് വട്ടോളി കുഞ്ഞിശങ്കരൻ മൂസ്സതിൻ്റെ കാർമ്മികത്വത്തിൽ പൂജിച്ചു. ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ആർ.എസ് രാജേഷ്, അസിസ്റ്റൻ്റ് മാനേജർ പി.കെ. കൃഷ്ണകുമാർ മറ്റ് ക്ഷേത്ര ജീവനക്കാർ തുടങ്ങി നിരവധി ഭക്തജനങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് പൂജിച്ച കതിർ ഊഴം മേൽശാന്തി നടുവിലെപ്പാട്ട് കേശവൻ മുസ്സത് പ്രസാദമായി നൽകി. വീടുകളിൽ ഐശ്വര്യം നിറയാനായി ഈ കതിരുകൾ പൂജ മുറിയിൽ സൂക്ഷിക്കുന്നതിനായി നിരവധി ഭക്തരാണ് രാവിലെ കതിർ പ്രസാദം വാങ്ങുന്നതിനായി ക്ഷേത്രത്തിൽ എത്തിചേർന്നത്.

Follow us on :

More in Related News