Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസികളെ അവഗണിക്കുന്ന ബജറ്റിനെതിരെ പ്രതിഷേധവുമായി കേരള പ്രവാസി സംഘം ചാവക്കാട് ഏരിയ കമ്മിറ്റി

20 Jun 2026 19:34 IST

MUKUNDAN

Share News :

ചാവക്കാട്:പ്രവാസികളെ അവഗണിച്ച കേരള ബജറ്റിനെതിരെ പ്രവാസികളുടെ പ്രതിഷേധം.പ്രവാസി ക്ഷേമമെന്ന പേരുപോലും പറയാത്ത പ്രവാസികളുടെ നിക്ഷേപം മാത്രം ലക്ഷ്യം വയ്ക്കുന്ന ബജറ്റിനെതിരെ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ പ്രവാസികൾ പ്രതിഷേധിച്ചു.സാധാരണ പ്രവാസികളെ അവഗണിക്കുന്ന യൂഡിഎഫ് ഗവണ്മെന്റ് നെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തികൊണ്ടുള്ള പ്രതിഷേധ യോഗം കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ്‌ ശാലിനി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കേരള പ്രവാസി സംഘം ചാവക്കാട് ഏരിയ പ്രസിഡന്റ്‌ എം.എ.അബ്‌ദുൾ റസാഖ് അധ്യക്ഷനായ ചടങ്ങിൽ ചാവക്കാട് ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര,ജില്ലാ കമ്മിറ്റി അംഗം ഷെരീഫ് തളിക്കശ്ശേരി,ഏരിയ ജോയിന്റ് സെക്രട്ടറി പി.എം.യഹിയ,ഏരിയ വൈസ് പ്രസിഡന്റ്‌മാരായ അബ്‌ദുൾ കലാം കനാം പുള്ളി,കെ.വി.അബ്‌ദുൾ റഷീദ്,അന്നാസ് വർഗീസ്,മണത്തല മേഖല സെക്രട്ടറി സുഭാഷ് മടെക്കടവ്,ഏരിയ കമ്മിറ്റി അംഗങ്ങൾ,മേഖല സെക്രട്ടറിമാർ,കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


Follow us on :

More in Related News