Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2025 03:49 IST
Share News :
ദോഹ: പുത്തൻ പ്രവർത്തനങ്ങളും, തീവ്രവാദ വിരുദ്ധ പ്രതിജ്ഞയോടെയും നവീകരണ പ്രതിബദ്ധതയോടെയും ക്യൂമേറ്റ്സ് വാർഷിക ജനറൽ ബോഡി പര്യവസാനിച്ചു. നേതൃത്വ നിരയിലെ പ്രതിഭകളായ ജംനാസ് മാലൂർ, പിഎസ്എം ഷാഫി, അർഫാത് കാലിബർ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു.
ആരംഭം മുതലുള്ള ക്യൂമേറ്റ്സിന്റെ പ്രവർത്തനങ്ങളെ കുറിച്ച് മനോഹരമായി പ്രസിഡന്റ് വിവരിച്ചു. സംഘടനയുടെ വളർച്ചയുടെ പാതയിലെ പ്രധാന നാഴികക്കല്ലുകൾ അദ്ദേഹം അനാവരണം ചെയ്തു.
സംഘടനയുടെ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ട് വേറിട്ടൊരു അനുഭവമായിരുന്നു. ക്യൂമേറ്റ്സിന്റെ ആരംഭം മുതൽ ഇന്നു വരെയുള്ള യാത്ര, ഒരു ചങ്ങലയുടെ കണ്ണികൾ പോലെ കോർത്തിണക്കിയാണ് അദ്ദേഹം അവതരിപ്പിച്ചത്. വരവ്-ചെലവ് കണക്കുകൾ അവതരിപ്പിച്ച ട്രഷറർ സംഘടനയുടെ സാമ്പത്തിക നില ഭദ്രമാണെന്ന് കാത്തുസൂക്ഷിച്ചതിന്റെ റിപ്പോർട്ടാണ് പങ്കുവെച്ചത്. തന്റെ അസാന്നിധ്യത്തിലും, സന്ദേശങ്ങളിലൂടെ എല്ലാവർക്കും പ്രചോദനം നൽകിയ മുഖ്യ രക്ഷാധികാരി കല്ലുക്കയ്ക്കും സമ്മേളനം പ്രത്യേക നന്ദി അർപ്പിച്ചു.
നേതൃത്വത്തിന്റെ നിസ്വാർത്ഥ സേവനത്തിന്റെയും അർപ്പണബോധത്തിന്റെയും ഫലമായി ക്യൂമേറ്റ്സ് ഇന്ന് കാണുന്ന ഉയരങ്ങളിലെത്തിയിരിക്കുന്നു. ഓരോ അംഗത്തിന്റെയും സമർപ്പണമാണ് സംഘടനയുടെ വിജയത്തിന്റെ കാതൽ എന്ന് സമ്മേളനം ഊന്നിപ്പറഞ്ഞു.
ഈ വർഷം കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമെന്ന പ്രതീക്ഷയോടെയാണ് ക്യൂമേറ്റ്സിന്റെ വാർഷിക സമ്മേളനം സമാപിച്ചത്.
ജംനാസ് മാലൂർ പ്രസിഡണ്ടും, ഖാലിദ് കല്ലു മുഖ്യ രക്ഷാധികാരിയും, പിഎസ്എം ഷാഫി ജനറൽ സെക്രട്ടറിയും, അറഫാത് കാലിബർ ട്രഷറർ ആയും തിരഞ്ഞെടുത്തു.
കമ്മിറ്റി ഭാരവാഹികളായി: വൈസ് പ്രസിഡന്റ് ആശ, ജോയിന്റ് സെക്രട്ടറി സനിത, ജോയിന്റ് ട്രഷറര് റഷീദ് റാസ്, ഇവന്റ് കോർഡിനേറ്റർമാരായി നിസാർ, അൻഷിഫ്, സോഷ്യൽ മീഡിയ ശാമിൽ,ഇസ്ഹാക്ക് , ഇർഫാൻ പകര , മെഡിക്കൽ കോർഡിനേറ്റർമാരായി ഇജാസ് , റഷീദ്, പിആർ സുബൈദ, വളണ്ടീയർ കോർഡിനേറ്റർമാരായി:സന്തോഷ്, പ്രശോബ് ഉപദേശകനായി ഉനൈസിനേയും ഒഫീഷ്യൽ ഗ്രൂപ്പ് നിരീക്ഷകനായി സഫീർ കരിയാടിനെയും ന്യൂസ് ഡെസ്ക് നൗഫൽ കട്ടുപ്പാറയും സ്പോർട്സ് റഷീദ് റാസം റഷീദും നിയമിതരായി.
Follow us on :
Tags:
More in Related News
Please select your location.