Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2026 18:30 IST
Share News :
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക ഉത്സ വത്തിനും കൊടികയറ്റുവാനുളള കൊടിക്കയർഅവകാശിയായ ഉന്റാശ്ശേരി കുടുംബാംഗങ്ങൾ ആചാരപൂർവ്വം ഇരുക്ഷേത്രങ്ങളിലും സമർപ്പിച്ചു. 41 ദിവസത്തെ വൃതം അനുഷ്ഠിച്ച ശേഷം പട്ടും നൂലും കയറും ചേർത്താണ് കൊടിക്കയർ ഒരുക്കിയത്. ഇരു ക്ഷേത്രങ്ങളിലും രണ്ടു തന്ത്രിമാർ ഉളളതിനാൽ രണ്ടു കൊടിക്കയർ വീതമാണ് തയ്യാറാക്കുന്നത്. ഉദയനാപുരം ക്ഷേത്രത്തെ അപേക്ഷിച്ച് അൽപ്പം നീള കൂടുതൽ വൈക്കം ക്ഷേത്രത്തിലെ കൊടികയറിനുണ്ട്. പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലും കുടുംബ ക്ഷേത്രത്തിലും വിശേഷാൽ പൂജകൾ നടത്തിയശേഷം കുരുത്തോലയിൽ പൊതിഞ്ഞ കൊടിക്കയർ ഓലക്കൂട ചൂടി വൈക്കം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. താലപ്പൊലി, വാദ്യമേളങ്ങൾ എന്നിവ അകമ്പടിയായി. വൈക്കത്തെ കൊടിമര ചുവട്ടിൽ സമർപ്പിച്ച ശേഷം ഉദയനാപുരം ക്ഷേത്രത്തിലും കൊടിമരച്ചുവട്ടിൽ കൊടി കയർ സമർപ്പിച്ചു. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ കെ. ഇന്ദു കുമാരി, അസിസ്റ്റൻ്റ് കമ്മിഷണർ എസ്. അഭിലാഷ്, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ എസ്. വിമൽ കുമാർ , സബ് ഗ്രൂപ്പ് ഓഫീസർ രാഹുൽ രാധാകൃഷ്ണൻ , മരുത്തോർവട്ടം കണ്ണൻ എന്നിവർ കൊടിക്കയർ ഏറ്റുവാങ്ങി.
തിരുവിതാംകൂർ മഹാരാജാവിന്റെ കൽപ്പന പ്രകാരം ഉന്റാശ്ശേരി എന്ന ധീവര കുടുംബമാണ് പാരമ്പര്യമായി ഇരു ക്ഷേത്രങ്ങളിലും കൊടികയർ സമർപ്പിച്ചു വരുന്നത്.
Follow us on :
Tags:
More in Related News
Please select your location.