Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2026 20:26 IST
Share News :
വൈക്കം: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയെ സത്യഗ്രഹ സമരഭൂമിയിലേക്ക് വരവേൽക്കുന്നതിൻ്റെ ഭാഗമായി വിവിധ യു ഡി എഫ് പോഷക സംഘടനകളുടെ നേതൃത്വത്തിൽ വിളംബര ജാഥകളും ഇരുചക്രവാഹന റാലികളും നടത്തി.
യു ഡി എഫ് മഹിളാ പ്രവർത്തകരുടെ
നേതൃത്വത്തിൽ വലിയ കവലയിൽ നിന്നും നടത്തിയ കാൽനട വിളംബര ജാഥയ്ക്ക് മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി വിജയമ്മ ബാബു, ബ്ലോക്ക് പ്രസിഡൻ്റുമാരായ ഷീജ ഹരിദാസ്, കുമാരി കരുണാകരൻ, കേരള കോൺഗ്രസ് നേതാവ് തങ്കമ്മ വർഗ്ഗീസ്, മുസ്ലിം ലീഗ് നേതാവ് കെ.എസ് ചന്ദ്രിക, നഗരസഭാ വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.
കേരള സർവ്വീസ് പെൻഷനേഴ്സ് അസ്സോസ്സിയേഷൻ വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വെച്ചൂരിൽ നിന്നും ആരംഭിച്ച ഇരുചക്ര വിളംബര റാലി ജില്ലാ പ്രസിഡൻ്റ് പി.ജെ.ആൻ്റണി ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡൻ്റ് പി. ഐ പ്രദീപ് കുമാർ അധ്യക്ഷതവഹിച്ചു. ജില്ലാ നേതാക്കളായ പി.കെ. മണിലാൽ, ഗിരിജാ നായർ, ഇ.എൻ ഹർഷകുമാർ, പി.വി.സുരേന്ദ്രൻ, എം.കെ ശ്രീരാമചന്ദ്രൻ, സുരേഷ്കുമാർ, സി. അജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പിൽ നിന്നും വൈക്കത്തേക്ക് ഇരുചക്ര വിളംബര റാലി നടത്തി. നിയോജക മണ്ഡലം പ്രസിഡൻ്റ് സീതുശശിധരൻ, പി.കെ. ജയപ്രകാശ്, മോനു ഹരിദാസ്, കെ.കെ. കൃഷ്ണകുമാർ,അഭിജിത്ത് ദിലീപ്, അമൽ ജോൺ, സിറിൾ സിറിയക്ക് തുടങ്ങിയവർ നേതൃത്വം നൽകി. യു.ഡി.എഫ് തൊഴിലാളി സംഘടനയായ യു.ഡി ടി.എഫിൻ്റെ നേതൃത്വത്തിൽ കാട്ടിക്കുന്നിൽ നിന്നും വൈക്കത്തേക്ക് ഇരുചക്ര വിളംബര ജാഥ നടത്തി. ഐ.എൻ.ടി.യു.സി റീജിണൽ പ്രസിഡന്റ് അഡ്വ.പി.വി.സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജാഥ ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.വി. മനോജ്, എസ്.ടി.യു സംസ്ഥാന വർക്കിംഗ് കമ്മറ്റി അംഗം ഷാജി കാട്ടിക്കുന്ന്, ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ. സണ്ണി .ഐ.എൻ.ടി.യു.സി ജില്ലാ ഭാരവാഹികളായ ഇടവട്ടം ജയകുമാർ, യു. ബേബി,ജോർജ്ജ് വർഗ്ഗീസ്, കെ.എൻ വേണുഗോപാൽ, ടി.ആർ ശശികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.നൂറ് കണക്കിന് തൊഴിലാളികൾ റാലിയിൽ അണിനിരന്നു.
Follow us on :
More in Related News
Please select your location.