Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെക്ക് കേസിൽ മാണി സി കാപ്പൻ എം.എൽ.എക്ക് തടവുശിക്ഷയും പിഴയും

01 Sep 2026 20:36 IST

CN Remya

Share News :

കോട്ടയം: ചെക്ക് കേസിൽ മാണി സി കാപ്പൻ എം.എൽ.എക്ക് തടവുശിക്ഷയും പിഴയും. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് പാലാ എം.എൽ.എ മാണി സി കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും വിധിച്ചുകൊണ്ട് മുംബൈ ബോരിവലി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. മുംബൈ വ്യവസായിയായ ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് കോടതിയുടെ ഈ നടപടി. 

ഒരു മാസത്തിനകം പിഴത്തുക നൽകണമെന്നും, അല്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധിയിൽ വ്യക്തമാക്കുന്നു. അതേസമയം, ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകുമെന്ന് മാണി സി കാപ്പൻ പ്രതികരിച്ചു. തടവ് ശിക്ഷ ഒരു വർഷമായതിനാൽ എം.എൽ.എ സ്ഥാനത്തിന് നിലവിൽ ഭീഷണിയില്ലെന്ന് ആണ് നിഗമനം.

കാബിനറ്റ് പദവിയിലേക്ക് അടക്കം പരിഗണിക്കുന്ന മാണി സി കാപ്പനെതിരെയാണ് ഇപ്പോള്‍ മുംബൈ കോടതി ശിക്ഷ വിധിച്ചത്. 2015 മുതല്‍ നടക്കുന്ന നിയമവ്യവഹാരത്തിന്റെ ഭാഗമാണിത്. ഓഹരി നല്‍കാമെന്ന് പറഞ്ഞ് മൂന്ന് കോടിയലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലുള്‍പ്പടെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഹൈക്കോടതിയിലെത്തിയ ശേഷം കേസിന്റെ നടപടി ക്രമങ്ങള്‍ മുന്നോട്ടുപോയിരുന്നില്ല. തുടര്‍ന്ന് മുംബൈ വ്യവാസായിയായ ദിനേശ് മേനോന്‍ ബോറിവില്ലി കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ വിശദമായ വാദം കേട്ട ശേഷമാണ് മാണി സി കാപ്പന് ഒരുവര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുന്നത്. മാണി സി കാപ്പന്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. നാലുകേസുകളിലായി 5.3 കോടി രൂപ പലിശസഹിതം നഷ്ടപരിഹാരം ഒടുക്കണമെന്നും ഒരുമാസത്തിനകം പണം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

Follow us on :

More in Related News