Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റൂട്ട് മാറി കയറിയ കെ എസ് ആർ ടി സി ബസിൽ നിന്നും ചാടി വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.

01 Sep 2026 22:13 IST

santhosh sharma.v

Share News :

വൈക്കം: റൂട്ട് മാറി കയറിയ കെ എസ് ആർ ടി സി ബസിൽ നിന്നും ചാടി ഇറങ്ങുന്നതിനിടെ റോഡിൽ വീണ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെ വൈക്കം വലിയ കവലയിലാണ് സംഭവം. എറണാകുളം പറവൂർ സ്വദേശിനി വിജി ബെന്നി (55) നാണ് പരിക്കേറ്റത്. വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റൂട്ട് മാറി വൈക്കം -തൊടുപുഴ ബസിൽ കയറിയ ഇവർ വലിയ കവലയിൽ എത്തിയപ്പോഴാണ് എറണാകുളം ഭാഗത്തേക്ക് പോക്കേണ്ടതിന് പകരം ബസ് കോട്ടയം ഭാഗത്തേക്ക് തിരിയുന്നത് അറിയുന്നത്. ഉടൻ ബസ് നിർത്തണമെന്ന് കണ്ടക്ടറോട് പറയുകയും വളവ് തിരിഞ്ഞ് സമീപത്തെ സ്റ്റോപ്പിൽ നിർത്തി ഇവരെ ഇറക്കാമെന്ന് പറയുന്നതിനിടെ ഇവർ ഡോർ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് പറയുന്നു.

Follow us on :

More in Related News