Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ടോറസ് ലോറി റോഡരികിലെ മരത്തിലിടിച്ച് അപകടം; പ്രഥാന റോഡിൽ ഒന്നര മണിക്കൂർ ഗതഗാത തടസ്സം നേരിട്ടു.

02 Jul 2026 22:36 IST

santhosh sharma.v

Share News :

വൈക്കം: ലോഡുമായി പോകുകയായിരുന്ന ടോറസ് ലോറി റോഡരികിലെ മരത്തിലിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. ബണ്ട് റോഡിലെ പെട്രോള്‍ പമ്പിന് മുന്നില്‍ വ്യാഴാഴ്ച വൈകിട്ട് 4.30 ഓടെയാണ് അപകടം. പെട്രോള്‍ പമ്പിന് മുന്‍വശം സ്‌കൂള്‍ സമയത്തെ നിയന്ത്രണം മാറാനായി നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറി സമയം കഴിഞ്ഞതിനെ തുടര്‍ന്ന് മുന്നോട്ടെടുക്കുന്നതിനിടെ ലോറിയുടെ ക്യാമ്പിനില്‍ തട്ടി മഹാഗണിമരം ചുവടോടെ ലോറിക്ക് മുകളിലേക്ക് മറിയുകയായിരുന്നു. ഉടന്‍തന്നെ ടോറസ് ലോറി നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. വൈക്കത്ത് നിന്നും അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബി. ജീവനക്കാരും പൊതുപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുനീക്കി. അപകടത്തെ തുടർന്ന് ചേര്‍ത്തല-വെച്ചൂര്‍ ബണ്ട് റോഡില്‍ ഒന്നര മണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.

Follow us on :

More in Related News