Tue Dec 12, 2023 10:56 PM 1ST

Sign In

കൊടിയേറ്റം തെയ്യക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൊടിയേറ്റം തിറക്കുറി ഡിജിറ്റൽ കലണ്ടർ പുറത്തിറക്കി.

19 Nov 2026 21:12 IST

Jithu Vijay

Share News :

വടകര : കടത്തനാട്ടിലെ തെയ്യം തിറകളുടെ വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കൊടിയേറ്റം തെയ്യക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കൊടിയേറ്റം തിറക്കുറി എന്ന പേരിൽ ഡിജിറ്റൽ കലണ്ടർ പുറത്തിറക്കി. പയ്യന്നൂർ കുഞ്ഞിമംഗലത്ത് വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരനും ഗവേഷകനുമായ ഡോ. വൈ.വി. കണ്ണൻ മാസ്റ്റർ ഡിജിറ്റൽ കലണ്ടർ അനാവരണം ചെയ്തു. "കൊടിയേറ്റം തിറക്കുറി" പോലുള്ള ഡിജിറ്റൽ കലണ്ടറുകൾ പല ദേശത്തുള്ള തെയ്യപ്രേമികൾക്ക്  തെയ്യക്കാവുകളിലേക്ക് എത്താനുള്ള പുതുവഴികൾ ആണെന്ന് ഡോ. വൈ. വി കണ്ണൻമാസ്റ്റർ പറഞ്ഞു.


കടത്തനാടിന്റെ സമ്പന്നമായ അനുഷ്ഠാന പാരമ്പര്യത്തെയും തെയ്യം–തിറകളുടെ കാലിക വിവരങ്ങളെയും ഡിജിറ്റൽ സംവിധാനത്തിലൂടെ ഏകോപിപ്പിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. വിവിധ കാവുകളിലും ക്ഷേത്രങ്ങളിലും നടക്കുന്ന തെയ്യാട്ടങ്ങളുടെ തീയതികളും വിവരങ്ങളും പൊതുജനങ്ങൾക്കും തെയ്യം ആസ്വാദകർക്കും എളുപ്പത്തിൽ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും 

 പി.വി. പ്രകാശൻ, പി. രാമകൃഷ്ണൻ, കുഞ്ഞിക്കണ്ണൻ വി., ശ്രീകാന്ത്, ഇന്ദിര ടീച്ചർ കൊടിയേറ്റം അംഗങ്ങളായ റിനീഷ് തട്ടാറത്ത്, പി.എൻ. അർജുൻ, സുചിൻ കൂമുള്ളി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Follow us on :

More in Related News