Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2026 16:28 IST
Share News :
തിരൂരങ്ങാടി : ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾക്ക് മാതൃകയായി പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് ഭരണസമിതി. പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ (എഫ്.എച്ച്.സി) റാമ്പില്ലാത്തതിനെത്തുടർന്ന് ഭിന്നശേഷിക്കാരും വയോജനങ്ങളും നേരിട്ടിരുന്ന യാത്രാക്ലേശത്തിന് വെറും രണ്ട് ദിവസത്തിനുള്ളിൽ പരിഹാരമായി.
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിൽ റാമ്പ് സൗകര്യമില്ലാത്തത് ഭിന്നശേഷിക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. ഈ വിഷയം ശ്രദ്ധയിൽപ്പെട്ട 'സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി' ഭാരവാഹികൾ പഞ്ചായത്ത് അധികൃതരെ നേരിൽ കണ്ട് അടിയന്തര നടപടി ആവശ്യപ്പെടുകയായിരുന്നു.
പരാതി ലഭിച്ച ഉടൻ തന്നെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാഹിറ സി.സിയുടെ നേതൃത്വത്തിൽ ഭരണസമിതി ഇടപെടുകയും യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ തന്നെ രോഗികൾക്കും ഭിന്നശേഷിക്കാർക്കും സുഗമമായി കയറാൻ സാധിക്കുന്ന മനോഹരമായ കോൺക്രീറ്റ് റാമ്പ് നിർമ്മിച്ചു നൽകി.
സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡന്റ് അഷ്റഫ് കളത്തിങ്ങൽപാറ, ജനറൽ സെക്രട്ടറി അക്ഷയ് എം., സെക്രട്ടറി സമീറ കൊളപ്പുറം എന്നിവരാണ് പഞ്ചായത്ത് പ്രസിഡന്റ് സാഹിറ സി.സി, വൈസ് പ്രസിഡന്റ് ഷരീഫ് ചീമാടൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ, വാർഡ് മെമ്പർ ബഷീർ എന്നിവരെ കണ്ട് നിവേദനം നൽകിയത്.
ഭിന്നശേഷിക്കാർക്ക് ഏറെ ആശ്വാസകരമായ തീരുമാനമെടുത്ത് അതിവേഗം നടപ്പിലാക്കിയ പെരുമണ്ണ ക്ലാരി പഞ്ചായത്ത് ഭരണസമിതിയെ സിഗ്നേച്ചർ ഭാരവാഹികൾ അഭിനന്ദിച്ചു.
Follow us on :
Tags:
More in Related News
Please select your location.